Sri lanka vs England x
Sports

'30' സിക്‌സുകള്‍, '859' റണ്‍സ്; ഇം​ഗ്ലീഷുകാർ അറിഞ്ഞു... 'സിംഹള വീര്യം'!

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ റണ്‍സ് ചെയ്‌സ് വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റാവല്‍പിണ്ടി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ റണ്‍സ് ചെയ്‌സ് വിജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ശ്രീലങ്ക. ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ 2 വിക്കറ്റ് വിജയമാണ് ശ്രീലങ്ക പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ റെക്കോര്‍ഡ് ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് അടിച്ചു. എന്നാല്‍ അതേനാണയത്തിലുള്ള മറുപടിയാണ് ലങ്കയും നല്‍കിയത്. അവര്‍ 49.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സ് അടിച്ചുകൂട്ടിയാണ് വിസ്മയ വിജയം സ്വന്തമാക്കിയത്.

2006ല്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 435 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നു ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്‍സ് ചെയ്‌സ് വിജയം. ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സെടുത്തപ്പോള്‍ പ്രോട്ടീസ് 49.5 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് അടിച്ചെടുത്തതാണ് റെക്കോര്‍ഡ്.

ഇംഗ്ലണ്ടിനെതിരെ, പവന്‍ രത്‌നായകെയുടെ സെഞ്ച്വറിയും ആവിഷ്‌ക ഫെര്‍ണാണ്ടോ, ദസുന്‍ ഷനക എന്നിവരുടെ സെഞ്ച്വറി വക്കിലെത്തിയ പ്രകടനങ്ങളും ഒപ്പം ജനിത് ലിയാംഗെ പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ലങ്ക തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇരു ടീമുകളും അടിച്ചെടുത്തത് 859 റണ്‍സ്. ആകെ പിറന്നത് 30 സിക്‌സുകളും.

106 പന്തില്‍ 15 ഫോറും 3 സിക്‌സും സഹിതം പവന്‍ രത്‌നായകെ 130 റണ്‍സെടുത്തു. ആവിഷ്‌ക ഫെര്‍ണാണ്ടോ 83 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 97 റണ്‍സ് സ്വന്തമാക്കി. ദസുന്‍ ഷനക 50 പന്തില്‍ 8 സിക്‌സും 6 ഫോറും സഹിതം 97 റണ്‍സും വാരി. ജനിത് ലിയാംഗെ 27 പന്തില്‍ 3 സിക്‌സും 7 ഫോറും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നേടിയ റെക്കോര്‍ഡ് ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. ഏകദിനത്തില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലില്‍ നിന്നു ബ്രൂക്ക് പിടിച്ചെടുത്താണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബ്രൂക്ക് 114 പന്തില്‍ ഡബിള്‍ സെഞ്ച്വറിയിലെത്തി. 116 പന്തില്‍ 21 ഫോറും 8 സിക്‌സും സഹിതം ബ്രൂക്ക് 202 റണ്‍സുമായി മടങ്ങി.

ജോ റൂട്ട്, വില്‍ ജാക്‌സ്, ടോം ബാന്റന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് ഇന്നിങ്‌സിനു കരുത്തായി. റൂട്ട് 69 റണ്‍സും വില്‍ ജാക്‌സ് 66 റണ്‍സും ബാന്റന്‍ 50 റണ്‍സും അടിച്ചു.

Sri Lanka produced the second-highest successful chase in ODI history to complete an extraordinary two-wicket win over England in their high-scoring tri-series clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

സീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍

ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്; വിവാദം