ഇയാന്‍ ബെല്‍ എക്‌സ്‌
Sports

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പിടിക്കാന്‍ ഇയാന്‍ ബെല്ലിനെ ബാറ്റിങ് കോച്ചാക്കി ശ്രീലങ്ക

118 ടെസ്റ്റുകളില്‍ നിന്നായി 7,727 റണ്‍സ് ബെല്‍ നേടിയിട്ടുണ്ട്. 22 ടെസ്റ്റ് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായി ഇയാന്‍ ബെല്ലിനെ നിയമിച്ചു. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഓഗസ്റ്റ് പതിനാറുമുതല്‍ അദ്ദേഹം ടീമിന്റെ ഭാഗമാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ആസോസിയേഷന്‍ അറിയിച്ചു. ഈ ടെസ്റ്റ് പരമ്പയിലേക്കാണ് ബെല്ലിയുടെ നിയമനം.

118 ടെസ്റ്റുകളില്‍ നിന്നായി 7,727 റണ്‍സ് ബെല്‍ നേടിയിട്ടുണ്ട്. 22 ടെസ്റ്റ് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. സനത് ജയസൂര്യയാണ് ഹെഡ് കോച്ച്. അവിടുത്തെ സാഹചര്യങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരാളെ കോച്ചായി കൊണ്ടുവന്നതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസില്‍വ പറഞ്ഞു. അദ്ദേഹത്തിന്റെ ഇന്‍പുട്ടുകള്‍ ടീമിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 21ന് മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ ആദ്യമത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29നും അവസാന മത്സരം സെപ്റ്റംബര്‍ ആറ് മുതല്‍ പത്തുവരെ ഓവലിലും നടക്കും. കഴിഞ്ഞയാഴ്ച കളിക്കുന്നതിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന് ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് മത്സരങ്ങളും നഷ്ടമാകും. വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിന്റെ നായകന്‍. ഒക്ടോബറില്‍ നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്‌റ്റോക്‌സിന് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്നാണ് കരുതുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അസോസിയേഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്‌സ് പിന്മാറിയതോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് ആറാം നമ്പറില്‍ കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 13 മത്സരങ്ങള്‍ പിന്നിട്ട ഇംഗ്ലണ്ടിന് ഇതുവരെ ആറ് ജയം മാത്രമാണ് നേടാനായത്. ആറില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു. പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോഴുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് ഇംഗ്ലണ്ടിന് ഇനിയുള്ള പരമ്പരകളില്‍ വിജയം നിര്‍ണായകമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !