വിഡിയോ സ്ക്രീൻഷോട്ട് 
Sports

സ്വയം വരച്ച് ഫ്രെയിം ചെയ്ത പെയിന്റിങ്; കോഹ്‌ലിക്ക് അപ്രതീക്ഷിത സമ്മാനവുമായി ശ്രീലങ്കന്‍ പെണ്‍കുട്ടി (വീഡിയോ)

ഇന്ത്യന്‍ ടീം താമസിക്കുന്ന കൊളംബോയിലെ ഹോട്ടലിലെത്തിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിനു പെണ്‍കുട്ടി പെയിന്റിങ് സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലോകമെങ്ങും ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആണ് വിരാട് കോഹ്‌ലി. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കിടിലന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കും താരം വഹിച്ചു. 

ശ്രീലങ്കന്‍ സ്വദേശിയും കോഹ്‌ലിയുടെ ആരാധികയുമായി പെണ്‍കുട്ടി ഇപ്പോള്‍ കോഹ്‌ലിക്ക് സമ്മാനം നല്‍കിയതാണ് ശ്രദ്ധേയമാകുന്നത്. അവര്‍ സ്വയം വരച്ച് ഫ്രെയിം ചെയ്ത കോഹ്‌ലിയുടെ പെയിന്റിങാണ് ആരാധിക മുന്‍ ഇന്ത്യന്‍ നായകന് സമ്മാനിച്ചത്. 

ഇന്ത്യന്‍ ടീം താമസിക്കുന്ന കൊളംബോയിലെ ഹോട്ടലിലെത്തിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിനു പെണ്‍കുട്ടി പെയിന്റിങ് സമ്മാനിച്ചത്. കോഹ്‌ലി പെയിന്റിങ് സ്വീകരിക്കുന്നതിന്റെ വീഡിയോ വൈറലായി മാറി. 

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ 122 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. കരിയറിലെ 47ാം ഏകദിന സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മരണം 14ആയി; ആര്‍ഡിഒ അന്വേഷിക്കും; അനുശോചിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

42.9 ഡിഗ്രി ചൂട്, ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ, വേനൽക്കാലമെത്തുന്നതിന്റെ സൂചന

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം; പരിക്കേറ്റവര്‍ക്ക് 50,000രുപ; വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഇനി തൈരു പുളിച്ചു പോകില്ല

SCROLL FOR NEXT