ശ്രീലങ്ക x
Sports

ഏഷ്യ കപ്പില്‍ ജയത്തോടെ തുടക്കം; ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പത്തും നിസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യാ കപ്പില്‍ വിജയത്തോടെ ശ്രീലങ്കയ്ക്ക് തുടക്കം. അബുദാബിയില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്ക ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ലങ്ക 14.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പത്തും നിസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

34 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റണ്‍സാണ് പാത്തും നിസങ്ക നേടിയത്. 46 റണ്‍സുമായി കാമില്‍ മിഷാര പുറത്താകാതെ നിന്നു. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് രണ്ടാം ഓവറില്‍ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ കാമില്‍ മിഷാര പാത്തും നിസങ്കയ്‌ക്കൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിസങ്ക പുറത്തായതിനുപിന്നാലെ അടുപ്പിച്ച് രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലങ്കയുടെ വിജയത്തിന് അതൊന്നും തടസ്സമായില്ല. കാമിലിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ചരിത് അസലങ്ക ലങ്കയെ അനായാസം ജയത്തിലെത്തിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കംതന്നെ പിഴച്ചു. റണ്ണെടുക്കുന്നതിന് മുന്‍പേ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായ ബംഗ്ലാദേശിന് അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനായില്ല. 26 പന്തില്‍ 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് പൊരുതാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആളുണ്ടായില്ല. ഒടുവില്‍ പത്താം ഓവറില്‍ ലിട്ടണും മടങ്ങുമ്പോള്‍ അഞ്ചിന് 53 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ബ്ലംഗാദേശിനെ പിരിയാത്ത ആറാം വിക്കറ്റില്‍ 86 റണ്‍സ് ചേര്‍ത്ത് ജാക്കര്‍ അലിയും ഷമീം ഹൊസൈനും ചേര്‍ന്നാണ് കരകയറ്റിയത്. ജാകര്‍ അലിയും (34 പന്തില്‍ 41) ഷമീം ഹുസൈനും (34 പന്തില്‍ 42) പുറത്താവാതെനിന്നു.

Srilanka beat bangladesh by six wickets in Asia cup 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT