Star Sports Pulls Down Controversial ‘Cupcake’ Ad After India’s Defeat to South Africa special arraangment
Sports

ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക

ഒരു കഫെയിൽ ഇന്ത്യൻ ആരാധകനും ദക്ഷിണാഫ്രിക്കൻ ആരാധകനും എത്തുന്നു. അവർക്ക് മുന്നിൽ ഒരൊറ്റ കപ്പ് കേക്ക് മാത്രമാണ് ബാക്കിയുള്ളത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാണംകേട്ട തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം 'കപ്പ് കേക്ക്' ആണ്. മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ പരസ്യ വിഡിയോയിൽ നിന്നാണ് സംഭവത്തിന്റെ തുടക്കം. ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ ആരാധകനെ ‘കപ്പ്‌കേക്ക്’ കഴിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രോളുന്നതാണ് പരസ്യത്തിൽ ഉള്ളത്.

ഒരു കഫെയിൽ ഇന്ത്യൻ ആരാധകനും ദക്ഷിണാഫ്രിക്കൻ ആരാധകനും എത്തുന്നു. അവർക്ക് മുന്നിൽ ഒരൊറ്റ കപ്പ് കേക്ക് മാത്രമാണ് ബാക്കിയുള്ളത്. പെട്ടെന്ന് തന്നെ ദക്ഷിണാഫ്രിക്കൻ ആരാധകൻ ആ കേക്ക് എടുത്തു കഴിക്കുന്നു. ഇത് കണ്ട ഇന്ത്യൻ ആരാധകൻ ''കപ്പ് കേക്ക് താങ്കൾ തന്നെ കഴിച്ചോളൂ, 2024 കപ്പ് ഞങ്ങൾ (ഇന്ത്യൻ ടീം) നേടിയതാണല്ലോ, ഇത്തവണത്തെ സൂപ്പർ 8 മത്സരവും ഞങ്ങൾ ജയിക്കും, നിങ്ങൾ കപ്പ് കേക്ക് കഴിച്ചു ഇവിടെ തന്നെ ഇരിക്കൂ'' എന്നായിരുന്നു പരസ്യത്തിൽ പറയുന്നത്.

ഈ വിഡിയോക്കെതിരെ വലിയ വിമർശനമാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ഉയർത്തിയത്.

അഹമ്മദാബാദിൽ നടന്ന സൂപ്പർ എട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി ഇന്ത്യ തോറ്റതോടെ പരസ്യ വിഡിയോയ്ക്ക് തിരിച്ചടിയായി. ഇതോടെയാണ് സ്റ്റാർ സ്പോർട്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പരസ്യം നീക്കം ചെയ്തത്. പക്ഷെ, ദക്ഷിണാഫ്രിക്കൻ ആരാധകർ വെറുതെയിരുന്നില്ല, കപ്പ് കേക്കുകൾ കഴിക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ഇന്ത്യയ്‌ക്കെതിരായ ജയം ആഘോഷിച്ചത്.

Star Sports Pulls Down Controversial ‘Cupcake’ Ad After India’s Defeat to South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു

'തലയ്ക്ക് ഒന്നരക്കോടി ഡോളര്‍ ഇനാം'; ലഹരിമരുന്ന് മാഫിയ തലവന്‍ മെന്‍ചോ ഒസെഗുവേരയെ വധിച്ചു

വിഷം നല്‍കാനൊരുങ്ങി അമ്മ, ഉപേക്ഷിച്ച് പോയ അച്ഛന്‍; കാസ്റ്റിങ് കൗച്ച് നേരിട്ട് സിനിമ വിട്ടു; 'ശക്തിമാന്റെ ഗീത'യ്ക്ക് സംഭവിച്ചത്

പൊലീസിന്റെ സമയോചിത ഇടപെടല്‍; കായലില്‍ ചാടിയ യുവതി തിരികെ ജീവിതത്തിലേയ്ക്ക്...

ഇനി 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പിന്‍ വേണ്ട; പുതിയ സംവിധാനവുമായി ഫോണ്‍പേ

SCROLL FOR NEXT