Steve Smith  x
Sports

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്മിത്ത് സ്വന്തമാക്കി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെയാണ് സ്മിത്ത് മറികടന്നത്. റൂട്ടും നിലവില്‍ കളിക്കുന്നതിനാല്‍ ഇരുവരും തമ്മിലുള്ള റെക്കോര്‍ഡ് കൈമാറല്‍ മത്സരം തുടര്‍ന്നും ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. മാസങ്ങള്‍ക്ക് മുന്‍പാണ് റൂട്ട് ഈ റെക്കോര്‍ഡില്‍ എത്തിയത്. പിന്നാലെയാണ് സ്മിത്ത് വീണ്ടും മുന്നിലേക്ക് കയറിയത്.

ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ നിലയുറപ്പിച്ച് പൊരുതി നിന്ന ഡേവിഡ് ബെഡിങ്ഹാമിനെ മടക്കിയാണ് സ്മിത്ത് റെക്കോര്‍ഡിട്ടത്. താരത്തിന്റെ ടെസ്റ്റിലെ 221ാം ക്യാച്ചായിരുന്നു ഇത്. മത്സരത്തിൽ ഇതുവരെയായി സ്മിത്ത് 3 ക്യാച്ചുകൾ എടുത്തിട്ടുണ്ട്. ഇതോടെ സ്മിത്തിന്റെ ആകെ ക്യാച്ച് നേട്ടം 223ൽ എത്തി. ജോ റൂട്ടിന് നിലവില്‍ 220 ക്യാച്ചുകള്‍. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത സ്മിത്ത് ബെഡിങ്ഹാമിന്റെ ക്യാച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകിലെ 49 റണ്‍സില്‍ പുറത്തായി. പിന്നാലെ പ്രോട്ടീസ് നായകൻ ടെംബ ബവുമ, കെയ്ൻ വരെയ്ൻ എന്നിവരയും സ്മിത്ത് ക്യാച്ചെടുത്തു മടക്കി.

221 ക്യാച്ചുകളുമായി സ്മിത്ത് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 220 ക്യാച്ചുകളുമായി റൂട്ട് രണ്ടാമത്. 210 ക്യാച്ചുകളുള്ള ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് റെക്കോര്‍ഡ് പട്ടികയിലെ മൂന്നാമന്‍. ശ്രീലങ്ക ഇതിഹാസം മഹേല ജയവര്‍ധനെയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അദ്ദേഹത്തിന് 205 ക്യാച്ചുകള്‍. ദക്ഷിണാഫ്രിക്ക ഇതിഹാസം ജാക്വിസ് കാലിസാണ് പട്ടികയിലെ അഞ്ചാമന്‍. അദ്ദേഹത്തിന് 200 ക്യാച്ചുകള്‍.

സ്മിത്ത്, റൂട്ട്, ദ്രാവിഡ്, ജയവര്‍ധനെ, കാലിസ് എന്നിവര്‍ക്ക് മാത്രമാണ് 200, അതിനു മുകളില്‍ ടെസ്റ്റ് ക്യാച്ചുകള്‍ ഉള്ളത്. 196 ക്യാച്ചുകളുള്ള ഓസീസ് ഇതിഹാസം റിക്കി പോണ്ടിങാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്.

Steve Smith added another milestone to his Test career on Sunday, overtaking England's Joe Root to become the most successful fielder in Test cricket history during the first Test between South Africa and Australia at Kingsmead in Durban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി

അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം