സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ 
Sports

''സ്റ്റീവ് സ്മിത്തിന് ചില വിചിത്ര ശീലങ്ങളുണ്ട്, അതിലൊന്നാണ് കണ്ടത്; പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചിട്ടില്ല''

സ്റ്റീവ് സ്മിത്തിനെ പിന്തുണച്ച പെയ്ന്‍, സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണ് അതെന്നാണ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് സ്റ്റീവ് സ്മിത്ത് മായിച്ചെന്ന ആരോപണത്തില്‍ ടിം പെയ്‌നിന്റെ വിശദീകരണം. സ്റ്റീവ് സ്മിത്തിനെ പിന്തുണച്ച പെയ്ന്‍, സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണ് അതെന്നാണ് പറയുന്നത്. 

ഇതിനെ കുറിച്ച് സ്മിത്തുമായി ഞാന്‍ സംസാരിച്ചു. കാര്യങ്ങള്‍ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ സ്മിത്ത് നിരാശനാണ്. സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും. ഓരോ കളിയിലും ഓരോ ദിവസത്തിലും അഞ്ചോ ആറോ തവണ സ്മിത്ത് ഇങ്ങനെ ചെയ്യാറുണ്ട്, പെയ്ന്‍ പറഞ്ഞു. 

ബാറ്റിങ് ക്രീസിലേക്ക് സ്മിത്ത് വരും, ഷാഡോ ബാറ്റിങ്ങിനായി. സ്റ്റീവ് സ്മിത്തിന് ഒരുപാട് വിചിത്ര് ശീലങ്ങളുണ്ട്. ഗാര്‍ഡ് മാര്‍ക്ക് ചെയ്യുകയാണ് അതിലൊന്ന്. പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിക്കുകയല്ല സ്മിത്ത് ചെയ്തത്. അങ്ങനെ സ്മിത്ത് ചെയ്തിരുന്നു എങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാതി പറയാമാരിരുന്നു. 

ക്രീസിലേക്ക് എത്തി എങ്ങനെ താന്‍ കളിക്കുമെന്ന് കാണിച്ച് നോക്കുന്ന പതിവ് സ്മിത്തിനുണ്ട്, ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു. റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിക്കുക എന്നത് സ്മിത്തിന്റെ ചിന്തകളില്‍ പോലും ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ ആ ശീലം സ്മിത്തിന് അവസാനിപ്പിക്കേണ്ടി വരികയാണെന്നും പെയ്ന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT