ബ്രോഡിന്റെ പന്ത് കളിക്കാതെ ഒഴിവാക്കുന്ന സ്മിത്ത്/ ട്വിറ്റർ 
Sports

'തരൂലെടാ ഹാട്രിക്ക്'- ബ്രോഡിനെ പ്രതിരോധിച്ച സ്മിത്തിന്റെ ആ നില്‍പ്പ്! വൈറല്‍ ചിത്രം

മത്സരത്തിന്റെ പതിനൊന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റുകള്‍ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് ആവേശം രണ്ട് ദിനം പിന്നിട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് സ്റ്റീവ് സ്മിത്ത്. താരത്തിന്റെ ക്രീസിലെ നില്‍പ്പാണ് സാമൂഹിക മാധ്യങ്ങളില്‍ മീമായി പടരുന്നത്. 

മത്സരത്തിന്റെ പതിനൊന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റുകള്‍ വീഴ്ത്തി. വാര്‍ണറെ ഒന്‍പത് റണ്‍സിലും പിന്നാലെ വന്ന മര്‍നസ് ലബുഷെയ്‌നിനെ ഗോള്‍ഡന്‍ ഡക്കായും ബ്രോഡ് മടക്കി. ഇതോടെ ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ക്ക് ഹാട്രിക്ക് വിക്കറ്റ് നേടാനുള്ള അവസരം. 

പുതിയ ബാറ്ററായി ക്രീസിലെത്തിയത് മുന്‍ നായകന്‍ കൂടിയായി സ്റ്റീവ് സ്മിത്ത്. ബ്രോഡിന് ഹാട്രിക്ക് നിഷേധിക്കാനായി സ്മിത്ത് പന്ത് ലീവ് ചെയ്യാന്‍ നിന്ന നില്‍പ്പാണ് ചിരി പടര്‍ത്തിയത്. ബ്രോഡിന്റെ ലെഗ് സൈഡില്‍ വന്ന പന്ത് താരം പ്രതിരോധിക്കാതെ ഒഴിവാക്കിയാണ് ഹാട്രിക്ക് വിക്കറ്റ് നേടാനുള്ള ബ്രോഡിന്റെ ശ്രമത്തെ ചെറുത്തത്.  

സ്മിത്ത് ക്രീസിലെത്തിയപ്പോൾ ഇം​ഗ്ലണ്ട് ഒരുക്കിയ ഫീൽഡിങ് സെറ്റപ്പും ശ്രദ്ധേയമായി. വിക്കറ്റ് കീപ്പറടക്കം എട്ട് പേരാണ് താരത്തിന്റെ ചുറ്റിലുമായി നിലയുറപ്പിച്ചത്. 

59 പന്തുകള്‍ നേരിട്ട് 16 റണ്‍സുമായി ഒടുവില്‍ സ്മിത്ത് മടങ്ങുകയും ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് സ്മിത്തിന്റെ മടക്കം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു