ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

ശക്തിയും ദൗര്‍ബല്യവും പുള്‍ ഷോട്ടില്‍! വീണ്ടും വിക്കറ്റ് കളഞ്ഞകുളിച്ച്‌ രോഹിത് ശര്‍മ 

ഇന്ത്യയുടെ ടെസ്റ്റ് ക്യപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ഇറങ്ങിയ രോഹിത് ശര്‍മ ഒന്നാം ഇന്നിങ്‌സില്‍ മടങ്ങിയത് 29 റണ്‍സുമായി

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഇന്ത്യയുടെ ടെസ്റ്റ് ക്യപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ഇറങ്ങിയ രോഹിത് ശര്‍മ ഒന്നാം ഇന്നിങ്‌സില്‍ മടങ്ങിയത് 29 റണ്‍സുമായി. ഇവിടെ രോഹിത്തിന്റെ വിക്കറ്റ് വീണത് പുള്‍ ഷോട്ട് കളിച്ചും. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റനെ ട്രോളി എത്തുകയാണ് ആരാധകര്‍. 

ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ക്ക് രോഹിത്തിനെ വിറപ്പിക്കാനാവില്ല. രോഹിത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് പുള്‍ ഷോട്ടുകള്‍. എന്നാല്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ശ്രദ്ധയോടെ കളിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം പുള്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. 

28 പന്തില്‍ നിന്ന് ആറ് ഫോറുകളോടെ 29 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. പുറത്താവുന്ന സമയം 103.57 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്. ബൗളര്‍മാര്‍ക്ക് അധികം പിന്തുണ ലഭിക്കാത്ത പിച്ചില്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ രോഹിത് ശ്രമിക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!