ഫോട്ടോ: ട്വിറ്റർ 
Sports

ബാഴ്‌സയുടെ നെഞ്ചിലേക്കടിച്ച് സുവാരസ്; ഒപ്പം ഫോണ്‍ കോള്‍ സെലിബ്രേഷനും 

44ാം മിനിറ്റില്‍ ഗോള്‍വല കുലുക്കി സുവാരസ് ഫോള്‍ വിളിക്കുന്ന ആംഗ്യത്തിലൂടെ ബാഴ്‌സ പരിശീലകന്‍ കോമാന് മറുപടി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിന് മുന്‍പിലും ബാഴ്‌സ വീണപ്പോള്‍ സുവാരസിലേക്കായിരുന്നു ആരാധകരുടെ ശ്രദ്ധ. 44ാം മിനിറ്റില്‍ ഗോള്‍വല കുലുക്കി സുവാരസ് ഫോള്‍ വിളിക്കുന്ന ആംഗ്യത്തിലൂടെ ബാഴ്‌സ പരിശീലകന്‍ കോമാന് മറുപടി നല്‍കി...

ഫോണ്‍ കോളിലൂടെയാണ് ബാഴ്‌സയില്‍ നിന്ന് ഒഴിവാക്കുകയാണ് എന്ന കാര്യം കൂമാന്‍ സുവാരസിനെ അറിയിച്ചത് എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ബാഴ്‌സയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുവാരസിന് പ്രായമായതായും ബാഴ്‌സ ടീമില്‍ കളിക്കാന്‍ യോഗ്യനല്ലെന്നും കുമാന്‍ പറഞ്ഞിരുന്നു. 

ബാഴ്‌സ ഒഴിവാക്കിയതോടെ അത്‌ലറ്റിക്കോയില്‍ എത്തിയ സുവാരസ് 21 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ നേടിയത്. ലാ ലീഗ കിരീടം അത്‌ലറ്റികോ ഉയര്‍ത്തുകയും ചെയ്തു. ഈ സീസണില്‍ ലാ ലീഗയില്‍ 9ാം സ്ഥാനത്താണ് ഇപ്പോള്‍ ബാഴ്‌സ. ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ രണ്ട് കളിയിലും ബാഴ്‌സ തോറ്റിരുന്നു. 

ബാഴ്‌സയ്‌ക്കെതിരെ 23ാം മിനിറ്റില്‍ തോമസ് ലെമറാണ് ഗോള്‍ വല കുലുക്കിയത്. ഇതിലേക്ക് വഴി വെച്ചത് സുവാരസ് ആണ്. ലാ ലീഗ പോയിന്റ് പട്ടികയില്‍ 17 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍