Sunil Chhetri x
Sports

സുനില്‍ ഛേത്രിയെ തഴഞ്ഞു! ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍

സിഎഎഫ്എ നേഷന്‍സ് കപ്പ് പോരാട്ടത്തിനായി 35 അംഗ പ്രാഥമിക സംഘം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രിയെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ച് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍. സിഎഎഫ്എ നേഷന്‍സ് കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘത്തെയാണ് പരിശീലകന്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഛേത്രി ഇല്ല. ഇതോടെ ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള രണ്ടാം വരവ് ചോദ്യ ചിഹ്നത്തിലുമായി.

35 അംഗ ടീമിനെയാണ് പരിശീലകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംഘത്തില്‍ നിന്നായിരിക്കും ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. ഈ മാസം 29 മുതലാണ് സിഎഎഫ്എ നേഷന്‍സ് കപ്പ് പോരാട്ടം. തജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ ടീമുകളുമായാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

നേരത്തെ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചിരുന്നു. എന്നാല്‍ സമീപ കാലത്തെ ടീമിന്റെ പരിതാപകരമായ അവസ്ഥ കണ്ട് അദ്ദേഹത്തെ തിരികെ വിളിക്കുകയായിരുന്നു.

40കാരനായ ഇതിഹാസ താരത്തെ ഒഴിവാക്കിയതു സംബന്ധിച്ചു പ്രതികരിക്കാന്‍ എഐഎഫ്എഫ് തയ്യാറായിട്ടില്ല. ടീം തിരഞ്ഞെടുപ്പ് പരിശീലകന്റെ അധികാരമാണെന്നും ഛേത്രിയെ ഒഴിവാക്കിയതു സംബന്ധിച്ചു പരിശീലകനോട് ചോദിക്കണമെന്നുമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതരുടെ പ്രതികരണം.

ഛേത്രി നിലവില്‍ ബംഗളൂരു എഫ്‌സിയുടെ താരമാണ്. ഈ സീസണിലെ ഐഎസ്എല്‍ പോരാട്ടങ്ങള്‍ അനിശ്ചിതത്വത്തിലായതോടെ ടീം ഛേത്രി അടക്കമുള്ള താരങ്ങള്‍ക്കുള്ള ശമ്പളമടക്കം തടഞ്ഞു വച്ചിരിക്കുകയാണ്. അതിനിടെയാണ് ഇതിഹാസ താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നു ഒഴിവാക്കിയത്.

Sunil Chhetri has been left out of India's 35-man probables for the CAFA Nations Cup. The AIFF offered no explanation, leaving uncertainty around the legend's international future as the Blue Tigers prepare for their campaign later this month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT