എക്‌സ് ബട്‌ലർ ഉള്‍പ്പെടെ താരങ്ങള്‍ മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍
Sports

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

ഈ മാസം 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കാനാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങള്‍ നടക്കവെ നാട്ടിലേക്ക് തിരികെ പോകുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍. മടങ്ങി പോകുന്ന താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.

ഈ മാസം 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കാനാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങുന്നത്.

ഒരു സീസണ്‍ മുഴുവന്‍ കളിക്കാനാണ് താരങ്ങളെ ഐപിഎല്‍ ടീമുകള്‍ വന്‍വില നല്‍കി സ്വന്തമാക്കുന്നതെന്നും ഐപിഎല്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ താരങ്ങള്‍ തിരികെ പോകുന്നത് ടീമുകളെ ബാധിക്കും. ഐപിഎല്‍ താരങ്ങള്‍ സീസണ്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്കു നല്‍കുന്ന പ്രതിഫലത്തില്‍ ആനുപാതിക കുറവുവരുത്താം. സമാനമായി താരങ്ങള്‍ക്കുവേണ്ടി വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന തുകയിലും കുറവുവരുത്തണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലിലെ വിവിധ ടീമുകളില്‍ കളിക്കുന്ന ജോഷ് ബട്‌ലർ, ഫില്‍ സാള്‍ട്ട്, ലയാം ലിവിങ്സ്റ്റണ്‍, സാം കരണ്‍, ജോണി ബെയര്‍സ്റ്റോ, മൊയിന്‍ അലി, വില്‍ ജാക്സ്, റീസ് ടോപ്ലി തുടങ്ങിയ താരങ്ങളാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT