Sunil Gavaskar Calls Varun Chakravarthy a Magician with the Ball special arrangement
Sports

പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മജീഷ്യൻ; വരുൺ ചക്രവർത്തിയെ പുകഴ്ത്തി സുനിൽ ഗാവസ്‌കർ

സാധാരണ വരുണിന്റെ ഓവറിൽ കുറച്ച് റൺസ് വഴങ്ങിയാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറും. പക്ഷേ ഇത്തവണ അത് ഉണ്ടായില്ല.

സമകാലിക മലയാളം ഡെസ്ക്

നാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ചക്രവർത്തിയെ പുകഴ്ത്തി സുനിൽ ഗാവസ്‌കർ. പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മജീഷ്യൻ ആണ് വരുൺ എന്നാണ് ബാറ്റിങ് ഇതിഹാസം സുനിൽ ഗാവസ്‌കർ പ്രശംസിച്ചത്. വരുണിന്റെ തന്ത്രപരമായ ബൗളിങ്ങും വ്യത്യസ്ത വേരിയേഷനുകളും ബാറ്റർമാരെ കുഴപ്പത്തിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിലെ നിർണായക ഘട്ടങ്ങളിൽ വരുൺ രണ്ട് വലിയ വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

“വരുൺ അല്പം ഫോം ഔട്ട് ആണെന്ന് തോന്നിയെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ എന്ന് തെളിയിച്ചു. നിർണ്ണായകമായ രണ്ട് വിക്കറ്റുകൾ നേടി, ബാറ്റർമാർ ആക്രമിച്ചു കളിക്കുന്ന കണ്ടിഷനിലാണ് അദ്ദേഹം ബൗൾ ചെയ്യാൻ എത്തുന്നത്. എന്നിട്ടും അദ്ദേഹത്തിന് മികച്ച ഇക്കണോമി നിരക്കിലാണ് മത്സരം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് പൂർണമായി മാറിയിട്ടുണ്ട്, ഇതും ഗുണകരമായി'' ഗാവസ്‌കർ പറഞ്ഞു.

സാധാരണ വരുണിന്റെ ഓവറിൽ കുറച്ച് റൺസ് വഴങ്ങിയാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറും. പക്ഷേ ഇത്തവണ അത് ഉണ്ടായില്ല. ബാറ്റർമാർ വരുണിന്റെ ഓവറിൽ ബൗണ്ടറികൾ നേടിയിരുന്നു.

ഈ സമയത്ത് വളരെ ശാന്തമായി അദ്ദേഹം ബൗളിങ്മാ ർക്കിലേക്ക് തിരിച്ചു നടന്നു. ഒട്ടും പതറാതെ അടുത്ത ബൗൾ ചെയ്തു. ഇത് വലിയ ഒരു സൂചനയാണ്. വരുൺ ഒരു മജീഷ്യൻ തന്നെയാണെന്ന് തെളിയിക്കുന്നത് ഇവിടെ ആണെന്നും ഗാവസ്‌കർ പറഞ്ഞു.

Sports news: Sunil Gavaskar Calls Varun Chakravarthy a Magician with the Ball.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

പഴങ്കഞ്ഞി വെറും പഴഞ്ചനല്ല

വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്

'ഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി, മുറിയില്‍ പൂട്ടിയിട്ടു'; അമ്മയെക്കുറിച്ച് വെളിപ്പെടുത്തി നടി സയനി ഗുപ്ത

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

SCROLL FOR NEXT