മുംബൈ: വനിത ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നാലെ ജെമീമ റോഡ്രിഗ്‌സിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും ജെമീമ മികച്ച പ്രാകടനം കാഴ്ചവെച്ചുവെന്നും ഗാവസ്‌കര്‍ പറഞ്ഞു. സെമീഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 134 പന്തില്‍ നിന്ന് 127 റണ്‍സ് നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചാണ് ജമീമ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്.
ജെമീമയുടെ ഫീല്‍ഡിങ് മികവിനെയും ഗാവസ്‌കര്‍ പ്രശംസിച്ചു. 'ജെമീമയുടെ ഫീല്‍ഡിങ്ങിലെ സംഭാവന ഓസ്‌ട്രേലിയയെ 350 റണ്‍സിനുളളില്‍ ഒതുക്കുന്നതില്‍ സഹായിച്ചു. ഫീല്‍ഡിങ്ങില്‍ താരം രണ്ട് മികച്ച റണ്‍ ഔട്ടുകള്‍ നല്‍കി. ബാറ്റിങ്ങിലെ ഇന്നിങ്‌സിനെക്കുറിച്ച് വാചാലരാകുമ്പോള്‍, ഫീല്‍ഡിങ്ങിലെ താരത്തിന്റെ സംഭാവനകള്‍ മറക്കരുത്. വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ള താരത്തിന് മികച്ച അനുഭവ പരിചയമുണ്ട്. ബിഗ് ബാഷിലും ഹണ്ട്രഡിലും ജെമീമയ്ക്ക് എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്തണമെന്ന് അറിയമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം 2025 വനിതാ ലോകകപ്പ് നേടിയാല്‍ ജെമീമ റോഡ്രിഗസിനൊപ്പം ഒരു ഡ്യുയറ്റ് അവതരിപ്പിക്കുമെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 2024 ലെ ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ ഗാവസ്‌കറും ജെമീമയും 'ഹം കിസിസെ കം നഹീന്‍' എന്ന ജനപ്രിയ ചിത്രത്തിലെ 'ക്യാ ഹുവാ തേരാ വാഡ' ഗാനം അവതരിപ്പിച്ചിരുന്നു.
'ഇന്ത്യ ലോകകപ്പ് നേടിയാല്‍, ഞാനും ജമീമയും, ജെമീമ തയാറെങ്കില്‍, ചേര്‍ന്ന് ഒരു ഗാനം ആലപിക്കും. ജമീമ ഗിത്താര്‍ വായിക്കുമ്പോള്‍ ഞാന്‍ ഒരു ഗാനം ആലപിക്കും' കുറച്ചു കാലം മുമ്പ് ബിസിസിഐ അവാര്‍ഡുകളില്‍ ഞങ്ങള്‍ ഇത് ചെയ്തിരുന്നു,' ഗവാസ്‌കര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates