ഫോട്ടോ: ട്വിറ്റർ 
Sports

ബാറ്റര്‍മാരെ കബളിപ്പിച്ച നിഗൂഢ പന്തുകള്‍! സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

വിന്‍ഡീസിനായി ആറ് ടെസ്റ്റുകള്‍, 65 ഏകദിനങ്ങള്‍, 52 ടി20 മത്സരങ്ങള്‍ താരം വിന്‍ഡീസിനായി കളിച്ചു. 2019ല്‍ ഇന്ത്യക്കെതിരെയാണ് അവസാന ടി20. 2016ല്‍ പാകിസ്ഥാനെതിരെയാണ് അവസാന ഏകദിനം

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. കുറച്ച് വര്‍ഷങ്ങളായി താരത്തെ വിന്‍ഡീസ് ടീമിലേക്ക് പരിഗണിക്കാറില്ല. അതേസമയം ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമാണ് ദീര്‍ഘ കാലമായി നരെയ്ന്‍. 

വിന്‍ഡീസിനായി ആറ് ടെസ്റ്റുകള്‍, 65 ഏകദിനങ്ങള്‍, 52 ടി20 മത്സരങ്ങള്‍ താരം വിന്‍ഡീസിനായി കളിച്ചു. 2019ല്‍ ഇന്ത്യക്കെതിരെയാണ് അവസാന ടി20. 2016ല്‍ പാകിസ്ഥാനെതിരെയാണ് അവസാന ഏകദിനം. 2013ല്‍ ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റ്. 2012ല്‍ ലോകകപ്പ് നേടിയ വിന്‍ഡീസ് ടി20 ടീമിലെ നിര്‍ണായക സാന്നിധ്യം കൂടിയൈായിരുന്നു നരെയ്ന്‍. 

ടെസ്റ്റില്‍ 21 വിക്കറ്റുകളും ഏകദിനത്തില്‍ 92 വിക്കറ്റുകളും നേടി. ടി20യില്‍ 52 വിക്കറ്റുകള്‍ നേടി. ടെസ്റ്റില്‍ 91 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം. 

കരിയറില്‍ ബൗളിങ് ആക്ഷന്റെ പേരില്‍ താത്കാലിക വിലക്കടക്കം നേരിടേണ്ടി വന്ന താരമാണ് നരെയ്ന്‍. പിന്നീട് ബൗളിങ് ആക്ഷന്‍ വ്യത്യാസം വരുത്തിയാണ് താരം പന്തെറിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT