വാനിന്ദു ഹസരങ്ക ട്വിറ്റര്‍
Sports

ഹൈദരാബാദിനു വന്‍ നഷ്ടം; വാനിന്ദു ഹസരങ്ക ഐപിഎല്‍ കളിക്കില്ല

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ നിന്നാണ് താരം സണ്‍റൈസേഴ്‌സിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കനത്ത നഷ്ടം. ശ്രീലങ്കന്‍ പ്രീമിയര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക ഐപിഎല്ലിലെ ഒരു മത്സരവും കളിക്കില്ല. താരത്തിന്റെ പരിക്ക് ഭേദമാകത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇടതു കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരം വിശ്രമത്തിലാണ്.

നേരത്തെ ഐപിഎല്ലിലെ ആദ്യത്തെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായിരുന്നു. സീസണ്‍ പകുതിയോടെ താരം ടീമില്‍ ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്ക് പൂര്‍ണമായി മാറാന്‍ ഇനിയും സമയമെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഈ സീസണില്‍ കളിക്കാനില്ലെന്ന താരത്തിന്റെ തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ നിന്നു ഇത്തവണത്തെ മിനി ലേലത്തിലാണ് താരം സണ്‍റൈസേഴ്‌സിലെത്തിയത്. ഒന്നര കോടിക്കാണ് ലങ്കന്‍ താരത്തെ എസ്ആര്‍എച്ച് ടീമിലെത്തിച്ചത്. താരത്തിന്റെ ഓള്‍റൗണ്ട് മികവും ടീമിനു കരുത്താകുമെന്ന പ്രതീക്ഷയിലായിരുന്നു ഹൈദരാബാദ്. ആ പ്രതീക്ഷയാണ് ഇല്ലാതായത്.

സീസണില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു 4 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാം പോരില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ നിലംപരിശാക്കി. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് സ്ഥാപിച്ചാണ് കമ്മിന്‍സും സംഘവും കത്തിക്കയറിയത്. തകര്‍പ്പന്‍ ജയവുമായി അവര്‍ ട്രാക്കിലാവുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT