ട്രിപ്പിൾ സെഞ്ച്വറി നേടിയ സറെ താരം ഡോം സിബ്‍ലി (Surrey) x
Sports

820 റണ്‍സ്! കൗണ്ടിയിലെ 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ ടീം

ഡോം സിബ്‌ലി നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയും സാം കറന്‍, ഡാന്‍ ലോറന്‍സ്, വില്‍ ജാക്‌സ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടേയും കരുത്തിലാണ് ടീം റണ്‍ മല തീര്‍ത്തത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കൗണ്ടിയിലെ നൂറ്റാണ്ട് പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ. കൗണ്ടി ചാംപ്യന്‍ഷിപ്പ് ഡിവിഷന്‍ വണ്‍ പോരാട്ടത്തില്‍ ഡുറം ടീമിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 820 റണ്‍സടിച്ച് 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡാണ് സറെ തിരുത്തിയത്.

കൗണ്ടിയില്‍ സറെ ടീം സ്വന്തമാക്കുന്ന ഏറ്റവും ഉര്‍ന്ന ടോട്ടലിന്റെ റെക്കോര്‍ഡാണിത്. 1899ല്‍ സോമര്‍സെറ്റിനെതിരെ സറെ നേടിയ 811 റണ്‍സായിരുന്നു ഇതുവരെ അവരുടെ ഉയര്‍ന്ന ടീം ടോട്ടല്‍. ഈ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. കൗണ്ടിയില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറും ഇതായി മാറി.

ഡോം സിബ്‌ലി നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയും സാം കറന്‍, ഡാന്‍ ലോറന്‍സ്, വില്‍ ജാക്‌സ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടേയും കരുത്തിലാണ് ടീം റണ്‍ മല തീര്‍ത്തത്. സിബ്‌ലി 305 റണ്‍സെടുത്തു. ലോറന്‍സ് (178), വില്‍ ജാക്‌സ് (119), സാം കറന്‍ (108) റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ റോറി ബേണ്‍സ് അര്‍ധ സെഞ്ച്വറി (55) നേടി.

കൗണ്ടിയിലെ ഉയര്‍ന്ന ടോട്ടല്‍

887: യോര്‍ക്ക്‌ഷെയര്‍- വാര്‍വിക്‌ഷെയര്‍, 1896

863: ലങ്കാഷെയര്‍- സറെ, 1990

850/ 7: സോമര്‍സെറ്റ്- മിഡില്‍സെക്‌സ്, 2007

820/ 9: സറെ- ഡുറം, 2025

811: സറെ- സോമര്‍സെറ്റ്, 1899

Dom Sibley smashed a career-best 305 as Surrey piled on 820-9 against Durham in a County Championship Division One fixture at The Oval on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT