ഫോട്ടോ: ട്വിറ്റർ 
Sports

സൂര്യകുമാര്‍ യാദവിന് ലീഡ്‌സില്‍ അരങ്ങേറ്റം? ഇശാന്തിന് പകരം ശര്‍ദുല്‍ കളിച്ചേക്കും; മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

ബാറ്റിങ് നിരയുടെ താളപ്പിഴകളും ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ മൂര്‍ച്ചയുമാണ് ഇംഗ്ലണ്ടിന് തലവേദന

സമകാലിക മലയാളം ഡെസ്ക്

ഹെഡിങ്‌ലേ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് ലീഡ്‌സില്‍ ആരംഭിക്കും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്‍പില്‍ നില്‍ക്കുകയാണ് ഇന്ത്യ. ഹെഡിങ്‌ലേയില്‍ ജയം പിടിച്ചാല്‍ പരമ്പര തോല്‍വി എന്നത് ഇന്ത്യക്ക് ഒഴിവാക്കാം. 

ബാറ്റിങ് നിരയുടെ താളപ്പിഴകളും ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ മൂര്‍ച്ചയുമാണ് ഇംഗ്ലണ്ടിന് തലവേദന. സീം ബൗളര്‍മാരെ തുണയ്ക്കുന്നതാണ് ലീഡ്‌സിലെ പിച്ച്. നാല് പേസര്‍മാരുമായി തന്നെ ഇന്ത്യ മൂന്നാം ടെസ്റ്റിനും ഇറങ്ങാനാണ് സാധ്യത. എന്നാല്‍ ഹെഡിങ്‌ലേയില്‍ നെറ്റ്‌സില്‍ ടെസ്റ്റിന്റെ തലേന്ന് ആര്‍ അശ്വിന്‍ ബൗളിങ് പരിശീലനം നടത്തിയിരുന്നു. 

രവീന്ദ്ര ജഡേജയ്ക്ക് പകരം മൂന്നാം ടെസ്റ്റില്‍ അശ്വിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് മുതിരാന്‍ സാധ്യത കുറവാണ്. പരിക്കില്‍ നിന്ന് മുക്തനായി എത്തുന്ന ശര്‍ദുല്‍ താക്കൂറിനും പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ പ്രയാസമാണ്. ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് പേസറല്ലെങ്കിലും കഴിഞ്ഞ ടെസ്റ്റില്‍ ജോ റൂട്ട്-മൊയിന്‍ അലി കൂട്ടുകെട്ട് വളരാന്‍ അനുവദിക്കാതെ തകര്‍ത്ത് ഇശാന്ത് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. 

കോഹ് ലിയുടെ സെഞ്ചുറി വരള്‍ച്ച ഹെഡിങ്‌ലേയില്‍ അവസാനിക്കും എന്ന പ്രതീക്ഷയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. ആദ്യ രണ്ട് ടെസ്റ്റിലും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിരുന്നില്ല. പൂജാരയെ മാറ്റി പകരം സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുമോ എന്ന ചോദ്യവും ഉയരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT