ഫോട്ടോ: ട്വിറ്റർ 
Sports

ആ റെക്കോര്‍ഡ് പട്ടികയില്‍ ഇനി സൂര്യകുമാര്‍; കെഎല്‍ രാഹുലിനെ പിന്തള്ളി നേട്ടം

അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ക്ലാസിക്ക് സെഞ്ച്വറിയിലൂടെ ഇന്ത്യക്കായി പൊരുതിയ സൂര്യകുമാര്‍ യാദവിന് അപൂര്‍വ നേട്ടം. ടി20യില്‍ ഒരു ഇന്ത്യന്‍ താരം വിദേശ പിച്ചില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി സൂര്യകുമാര്‍ മാറി. 55 പന്തുകള്‍ നേരിട്ട് 117 റണ്‍സെടുത്ത സൂര്യകുമാര്‍ കെഎല്‍ രാഹുലിന്റെ നേട്ടമാണ് മറികടന്നത്. 

2016ല്‍ കെഎല്‍ രാഹുല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ വച്ച് നേടിയ 51 പന്തില്‍ 110 റണ്‍സെന്ന നേട്ടമാണ് പഴങ്കഥയായത്. 2010ല്‍ സുരേഷ് റെയ്‌ന സെന്റ് ലൂസിയയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 60 പന്തില്‍ 101 റണ്‍സായിരുന്നു രാഹുലിന് മുന്നില്‍ വഴിമാറിയത്. 

അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയായ ഇന്ത്യന്‍ താരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 43 പന്തില്‍ 118 റണ്‍സെടുത്തതാണ് ഹിറ്റ്മാന്റെ നേട്ടം. ഇന്‍ഡോറില്‍ ശ്രീലങ്കക്കെതിരെയായിരുന്നു രോഹിതിന്റെ പ്രകടനം. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും സൂര്യകുമാറിന് സാധിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും