സൂര്യകുമാര്‍,ശിവം ദുബെ 
Sports

ഡേവിഡിനെ പുറത്താക്കി, സ്റ്റോയിനിസിന് 'എറിഞ്ഞുകൊടുത്തു'; ദുബെയോട് 'കലിപ്പായി' സൂര്യകുമാര്‍ യാദവ്

ടീമിലെ ഓള്‍റൗണ്ടര്‍ താരം ശിവം ദുബെയെ ശകാരിക്കിന്ന സൂര്യകുമാറിന്റെ ചിത്രങ്ങള്‍ മത്സരശേഷം സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവിനെ പൊതുവെ ശാന്തനായി മൈതാനത്ത് കാണാറുള്ളത്. സഹതാരങ്ങളെ അഭിനന്ദിക്കുകയും സപ്പോര്‍ട്ട് ചെയ്യുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്ന് വരാറുള്ളത്. എന്നാല്‍ ഓസീസിനെതിരായ നാലാം ടി20യില്‍ താരത്തിന് ശാന്തത കൈവിട്ടു.

ടീമിലെ ഓള്‍റൗണ്ടര്‍ താരം ശിവം ദുബെയെ ശകാരിക്കിന്ന സൂര്യകുമാറിന്റെ ചിത്രങ്ങള്‍ മത്സരശേഷം സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. ഓസ്ട്രേലിയന്‍ ഇന്നിങ്‌സിന്റെ 12-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഓവറിലെ രണ്ടാം പന്തില്‍ തന്നെ സിക്‌സറിനു തൂക്കിയ ടിം ഡേവിഡിനെ തൊട്ടടുത്ത പന്തില്‍ ശിവം ദുബെ പുറത്താക്കിയിരുന്നു.

ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസാണ് പിന്നാലെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ രണ്ടു പന്തുകളിലും സ്റ്റോയിനിസ് റണ്‍സൊന്നും നേടിയില്ല. വിക്കറ്റിനു പിന്നാലെ രണ്ടു ഡോട്ട് ബോളുകളുമായതോടെ ഓസീസ് സമ്മര്‍ദത്തിലായി. എന്നാല്‍ ഓവറിലെ അവസാന പന്ത് സ്റ്റോയിനിസ്, ബൗണ്ടറി കടത്തുകയായിരുന്നു. ഇതോടെയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ശാന്തത നഷ്ടപ്പെട്ടത്. ലൂസ് ഡെലിവറി എറിഞ്ഞതിനാണ് ദുബെയോട് സൂര്യകുമാര്‍ ദേഷ്യപ്പെട്ടത്.

ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഷോര്‍ട്ട് ബോളിലാണ് ദുബെയെ ബാക്ക്വേര്‍ഡ് പോയിന്റിന് മുകളിലൂടെ സ്റ്റോയിനിസ് ബൗണ്ടറി കടത്തിയത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു. മത്സരത്തില്‍ 48 റണ്‍സിനാണ് ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 167 റണ്‍സില്‍ പിടിച്ചുകെട്ടിയ ആതിഥേയരെ 119 റണ്‍സില്‍ ഓള്‍ഔട്ടാക്കിയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ തിരിച്ചടിച്ചത്. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21 ലീഡ് നേടി.

Suryakumar Yadav directing his frustration towards Shivam Dube

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗ്ലാദേശ് പ്രക്ഷോഭം: ജീവഹാനിയില്‍ ദുഃഖമുണ്ട്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഷെയ്ഖ് ഹസീന, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

സഞ്ജു വേണം, ധോനിക്ക് പകരം! വീണ്ടും കൊണ്ടുപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെറുതോണി അണക്കെട്ട് സന്ദർശിക്കാം; നിയന്ത്രണങ്ങൾക്ക് അയവ്, ഒരു ദിവസം 3700 പേർക്ക് പ്രവേശനം (വിഡിയോ)

ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് പ്രണയങ്ങള്‍; 40 വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ജീവ് പോയ അതേദിവസം സുലക്ഷണയും യാത്രയായി...

SCROLL FOR NEXT