അഹമ്മദാബാദ്: ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് നേടിയതോടെ സൂര്യകുമാറിന്റെയും സംഘത്തിന്റെയും റോൾ അവസാനിച്ചോ?. ഇല്ലെന്നാണ് സൂര്യകുമാർ പറയുന്നത്. 2028 ഒളിംപിക്‌സിൽ സ്വർണം നേടുകയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ടി20 ലോകകപ്പ് നേടിയത് ഒരു പ്രത്യേക നേട്ടമാണ്. എന്നാൽ അടുത്ത ലക്ഷ്യം 2028ൽ നടക്കുന്ന ഒളിംപിക്സിലെ സ്വർണം തന്നെയാണ്. അതിനൊപ്പം നടക്കുന്ന ടി20 ലോകകപ്പും ഞങ്ങൾ ലക്ഷ്യമിടുന്നു,” സൂര്യകുമാർ പറഞ്ഞു. 2028ൽ അമേരിക്കയിലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ആണ് ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്തിയിട്ടുള്ളത്.
128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. ഒളിംപിക്‌സില്‍ ഇന്ത്യക്കായി സ്വർണ്ണം നേടുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നാണ് സൂര്യകുമാർ വ്യക്തമാക്കുന്നത്.
2013ൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് മേജർ ടൂർണമെന്റുകളിൽ ഒന്നും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ടി20 ലോകകപ്പ് നേടിയതോടെയാണ് ഇന്ത്യയുടെ കിരീടവരൾച്ച അവസാനിപ്പിച്ചതെന്നും സൂര്യകുമാർ പറഞ്ഞു.
നിലവിൽ ക്രിക്കറ്റ് ലോകത്തെ തന്നെ ശക്തമായ ടീം ആണ് ഇന്ത്യ. അതിനാൽ ഒളിംപിക്‌സിൽ സ്വർണ്ണം നേടാനുള്ള കരുത്ത് ടീമിനുണ്ട്. അതിനായി ടീം പ്രത്യേക തയ്യാറെടുപ്പുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates