മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ തമ്മിൽ മൈതാനത്ത് വെച്ച് വാക്കേറ്റമുണ്ടായ സംഭവം വൻ വിവാദമായി മാറിയിരുന്നു. ക്യാച്ച് വിട്ടു കളഞ്ഞതുമായി ബന്ധപെട്ടു ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും തമ്മിൽ ആണ് തർക്കം ഉണ്ടായത്. വിഷയത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇടപെട്ടില്ലെന്നും കുൽദീപിനെ പോലെയുള്ള ഒരു സീനിയർ താരത്തെ ഒറ്റപ്പെടുത്തി എന്നുമായിരുന്നു ആരോപണം.
ഈ വിമർശനങ്ങളെ ട്രോളിക്കൊണ്ട് സൂര്യ തന്നെ രംഗത്ത് എത്തി. കുൽദീപ് യാദവുമായുള്ള ഒരു വിഡിയോ പങ്ക് വെച്ചാണ് ക്യാപ്റ്റൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുൽദീപ് നടന്നുവരുമ്പോൾ കെട്ടിപ്പിടിക്കാനായി സൂര്യകുമാർ യാദവ് ശ്രമിക്കുന്നതും, അതിന് വഴങ്ങാതെ കുല്‍ദീപ് നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാം. 'ഇങ്ങനെ ദേഷ്യപ്പെടല്ലേ' എന്ന ക്യാപ്ഷനോടെ സൂര്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ഈ റീൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും മത്സരത്തിന് ശേഷം സാധാരണയായി താരങ്ങളുടെ പിഴവുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ചെയ്തത് എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates