

പല്ലക്കീല്‍: ടി20 ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി ശ്രീലങ്ക. ഒമാനെതിരെ ലങ്ക 105 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. ഒമാന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ അവസാനിച്ചു.
53 റണ്‍സെടുത്തു പുറത്താകാതെ ക്രീസില്‍ നിന്ന മുഹമ്മ നദീമിന്റെ ബാറ്റിങ് മാത്രമാണ് ഒമാന് പറയാനുള്ളത്. വസീം അലിയും ഒന്നു കത്തി നോക്കിയെങ്കിലും അധികം ജ്വലിച്ചില്ല. താരം 20 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 27 റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.
ലങ്കയ്ക്കായി ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. തീക്ഷണ നാലോവറില്‍ 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ദുനിത് വെള്ളാലഗെ, ദുഷന്‍ ഹേമന്ത, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ്, പവന്‍ രത്‌നായകെ, ക്യാപ്റ്റന്‍ ദസുന്‍ ഷനക എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. കുശാല്‍ മെന്‍ഡിസ് 45 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സെടുത്തു. രത്‌നായകെ 28 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സ് വാരി.
ഷനക 20 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സും അടിച്ചെടുത്തു. മധ്യനിരയില്‍ കാമിന്ദു മെന്‍ഡിസ് 2 സിക്‌സും ഒരു ഫോറും സഹിതം 7 പന്തില്‍ 19 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates