Railways vs Kerala x
Sports

സയ്യിദ് മുഷ്താഖ് അലി; ജയം ആവര്‍ത്തിക്കാതെ കേരളം; രണ്ടാം പോരില്‍ വീണു

കേരളത്തിനെതിരെ റെയില്‍വേസിനു ജയം

രഞ്ജിത്ത് കാർത്തിക

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. റെയില്‍വേസിനോടു കേരളം 32 റണ്‍സ് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന സ്‌കോറുയര്‍ത്തി. താരതമ്യേന അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ലക്ഷ്യം പക്ഷേ കേരളത്തിനു അപ്രാപ്യമായി. കേരളത്തിന്റെ പോരാട്ടം 8 വിക്കറ്റിനു 117 റണ്‍സില്‍ അവസാനിച്ചു.

ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി തുടങ്ങിയ കേരളത്തിനു രണ്ടാം പോരില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. റെയില്‍വേസിനെതിരെ ഒരു താരത്തിനും 20നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. താരം 19 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ (18), അഖില്‍ സ്‌കറിയ (16), അങ്കിത് ശര്‍മ (15), അഹമ്മദ് ഇമ്രാന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തെ മൂന്ന് വിക്കറ്റെടുത്ത കെഎം ആസിഫ്, രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷറഫുദ്ദീന്‍, അഖില്‍ സ്‌കറിയ എന്നിവരുടെ മികച്ച ബൗളിങാണ് റെയില്‍വേസിനെ ഒതുക്കിയത്.

32 റണ്‍സെടുത്ത നവ്‌നീത് വിരാകാണ് റെയില്‍വേസിന്റെ ടോപ് സ്‌കോറര്‍. രവി സിങ് (25), ശിവം ചൗധരി (24) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍.

Railways vs Kerala: Kerala loses in Syed Mushtaq Ali Trophy T20 clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവത്തില്‍ ഒന്നാം ദിനം വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

പെരിയ കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്

SCROLL FOR NEXT