Kochi International Airport
ഫയല്‍ ചിത്രം

യുദ്ധസാഹചര്യം; രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം എത്ര? സ്‌റ്റോക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

Published on

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ). സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ എഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ33അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. ഇന്ധന വിതരണത്തില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നേരിടാന്‍ സജ്ജമായിരിക്കാനാണ് നീക്കം.

നിലവില്‍ ലഭ്യമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ കൃത്യമായ അളവ് എത്രയാണ്, ഒരു ദിവസം ശരാശരി എത്ര ഇന്ധനം ഉപയോഗിക്കുന്നുണ്ട്, അടുത്ത ഇന്ധനശേഖരം എപ്പോള്‍ എത്തുമെന്ന കൃത്യമായ തീയതി, ഇന്ധനവിതരണങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസങ്ങളോ ആശങ്കകളോ നിലവിലുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് എഎഐ നിര്‍ദേശിച്ചിട്ടുണ്ട്.ആഗോളതലത്തില്‍ ഇന്ധന വില ഉയരാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിമാന സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Kochi International Airport
'തമിഴ്‌നാട്ടില്‍ ജനങ്ങള്‍ സംതൃപ്തര്‍, കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരും'

ഇറാനിലെ സംഘര്‍ഷത്തിന് പുറമെ വെനസ്വേലയിലെ എണ്ണ മേഖലയിലും അമേരിക്കന്‍ ഇടപെടലുകള്‍ സജീവമാണ്. വെനസ്വേലയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണെങ്കിലും നിലവില്‍ വെനസ്വേലയുടെ ഉല്‍പ്പാദനം വളരെ കുറവാണ്.

Summary

How much fuel is in stock at airports in the country? Instructions to submit stock report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com