ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു
 Woman dies after attempts suicide by setting herself on fire
നളിനകുമാരി
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്.

തിങ്കളാഴ്ച പകല്‍ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ 12 മണിയോടെയാണ് മരണം സംഭവിച്ചത്.

 Woman dies after attempts suicide by setting herself on fire
കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

നളിനകുമാരിയുടെ ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ശേഷം ബുധന്‍ രാവിലെ പത്തിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 Woman dies after attempts suicide by setting herself on fire
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 19കാരി നാല് പേര്‍ക്ക് പുതുജീവനേകും
Summary

husband's hospitalisation for a year, Woman dies after attempts suicide by setting herself on fire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com