ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍/ഫയല്‍ ചിത്രം 
Sports

ബിസിസിഐ ആവശ്യപ്പെട്ടു, തമിഴ്‌നാട് ടീമില്‍ നിന്ന് ടി നടരാജനെ ഒഴിവാക്കി

വിജയ് ഹസാരേയ്ക്കുള്ള തമിഴ്‌നാട് ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ടി നടരാജനെ ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിജയ് ഹസാരേയ്ക്കുള്ള തമിഴ്‌നാട് ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ടി നടരാജനെ ഒഴിവാക്കി. ബിസിസിഐ ആവശ്യപ്രകാരമാണ് തമിഴ്‌നാട് ടീമില്‍ നിന്ന് നടരാജനെ മാറ്റിയത്. 

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നടരാജന്‍ ഇടം നേടും എന്നതിനെ തുടര്‍ന്നാണ് ബിസിസിഐ നിര്‍ദേശം എന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ ടി നടരാജനെ ഫ്രഷ് ആയി വേണം എന്നാണ് ബിസിസിഐയും ടീം മാനേജ്‌മെന്റും ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഞങ്ങള്‍ ബിസിസിഐയുടെ ആവശ്യം അംഗീകരിച്ചു, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ എസ് രാമസ്വാമി പറഞ്ഞു. 

ഫെബ്രുവരി 20നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാടിന്റെ 20 അംഗ സംഘത്തില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 12നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. മാര്‍ച്ച് 23നാണ് ആദ്യ ഏകദിനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT