ടീം ഇന്ത്യ എക്സ്
Sports

ക്രിക്കറ്റ് 100 രാജ്യങ്ങളിൽ! ചരിത്രമെഴുതി ഐസിസി ടി20 റാങ്കിങ്, ഇന്ത്യ ഒന്നാമത് നൂറാം സ്ഥാനത്ത് ​ഗ്രീസ്

ഏകദിന റാങ്കിങിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്, ടെസ്റ്റിൽ നാലാമത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ് പട്ടിക പുതു ചരിത്രം. ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം ചരിത്രത്തിലാദ്യമായി 100ൽ എത്തി. ഏറ്റവും പുതിയ റാങ്കിങിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 100ാം സ്ഥാനത്ത് ​ഗ്രീസും!

ഇതാദ്യമായാണ് 100 രാജ്യങ്ങൾ ഐസിസി റാങ്കിങിൽ ഇടം പിടിക്കുന്നത്. 2019ലാണ് ടി20 റാങ്കിങ് തുടങ്ങിയത്. അന്ന് 80 രാജ്യങ്ങളായിരുന്നു പട്ടികയിൽ. 2025ൽ ടീമുകളുടെ എണ്ണം 100ൽ എത്തി.

നിലവിലെ ടി20 ലോക ചാംപ്യൻമാരായ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ ടീമുകളാണ് 2 മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കുറഞ്ഞത് 8 രാജ്യാന്തര ടി20 മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള ടീമുകളെയാണ് റാങ്കിങിൽ ഉൾപ്പെടുത്തിയത്. ലോകകപ്പ് അടക്കം കളിച്ചിട്ടുള്ള ബർമുഡ 28ാം റാങ്കിലുണ്ട്. ഫുട്ബോളിലെ നിലവിലെ ലോക ചാംപ്യൻമാരും ഒന്നാം നമ്പർ ടീമുമായ അർജന്റീന 52ൽ ഉണ്ട്. ഫുട്ബോളിൽ അർജന്റീനയുടെ ബദ്ധവൈരികളുമായ ബ്രസീൽ 81ാം റാങ്കിലും നിൽക്കുന്നു.

ഏകദിനത്തിലും ഇന്ത്യ, ടെസ്റ്റിൽ നഷ്ടം

ഏകദിന റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യയ്ക്ക് 124 റേറ്റിങ് പോയിന്റുകൾ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു തോറ്റ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ മൂന്നാമത്. ശ്രീലങ്ക, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്ഥാൻ, ഇം​ഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ നാലാം സ്ഥാനത്ത്. മൂന്നാമതായിരുന്ന ഇന്ത്യ ഒരു സ്ഥാനം ഇറങ്ങിയാണ് നാലിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഇം​ഗ്ലണ്ടാണ്. ദക്ഷിണാഫ്രിക്ക മൂന്നാമത് നിൽക്കുന്നു. ന്യൂസിലൻഡ്, ശ്രീലങ്ക, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ്, അയർലൻഡ് ടീമുകളാണ് പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT