1) ലോകകപ്പുമായി രോഹിത് ശര്‍മ, 2) ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, 3) വിരാട് കോഹ്ലി എന്നിവര്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്ക് വരുന്നു എഎൻഐ
Sports

'വിശ്വ വിജയികള്‍ക്ക് ഹൃദയാഭിവാദ്യങ്ങൾ'- ടീം ഇന്ത്യ ജന്മനാട്ടിൽ, ഉജ്ജ്വല വരവേൽപ്പ് (വീഡിയോ)

9.30ന് പ്രധാനമന്ത്രിയുടെ സ്വീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിൻറെ മടങ്ങി വരവ് വൈകിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ 9.30 ടീമിനെ പ്രധാനമന്ത്രി, വസതിയിൽ സ്വീകരിക്കും. വൈകീട്ട് മുംബൈയിൽ തുറന്ന ബസിൽ ഒരു കിലോമീറ്ററോളം ടീമിൻറെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്.

പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകീട്ടോടെ കളിക്കാർ അവരവരുടെ നാട്ടിലേക്ക് പോകും.

ജൂൺ 29നു നടന്ന ത്രില്ലർ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടാം ടി20 ലോക കിരീടമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT