അര്‍ധ സെഞ്ച്വറി നേടി ഷാകിബ്; നെതര്‍ലന്‍ഡ്സിന് 160 റണ്‍സ് വിജയലക്ഷ്യം ഫെയ്ബുക്ക്
Sports

അര്‍ധ സെഞ്ച്വറി നേടി ഷാകിബ്; നെതര്‍ലന്‍ഡ്സിന് 160 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (1), ലിട്ടണ്‍ ദാസ് (1) എന്നിവരെ തുടക്കത്തിലേ നഷ്ടമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കിങ്സ്ടൗണ്‍: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ നെതര്‍ലന്‍ഡ്സിന് 160 റണ്‍സ് വിജയലക്ഷ്യം. നിര്‍ണായക മത്സരത്തില്‍ ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 159 റണ്‍സ് സ്‌കോര്‍ ചെയ്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (1), ലിറ്റന്‍ ദാസ് (1) എന്നിവരെ തുടക്കത്തിലേ നഷ്ടമായിരുന്നു. ഷാകിബ് 46 പന്തില്‍ 64* റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ തന്‍സിദ് ഹസന്‍, മഹമദ് ഉല്ല എന്നിവര്‍ മികച്ച പിന്തുണയേകി. തന്‍സിദ് ഹസന്‍ 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. 21 പന്തുകള്‍ നേരിട്ട മഹമദ് ഉല്ല രണ്ടു വീതം സിക്സും ഫോറുമടക്കം 25 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14-ാം ഓവറില്‍ ഷാകിബ്, മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ 100 കടത്തി. 18-ാം ഓവറില്‍ പോളിനെ പറത്താന്‍ ശ്രമിച്ച് മഹമ്മദുള്ള (21 പന്തില്‍ 25) വീണു. അവസാന ഓവറില്‍ ബംഗ്ലാദേശിനെ ഷാകിബ് 150 കടത്തി. 7 പന്തില്‍ 14* റണ്‍സുമായി ജാകര്‍ അലിയും പുറത്താവാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT