വിന്‍ഡീസ് താരം അകീല്‍ ഹുസൈന്‍ യുഎസ്എക്കെതിരായ മത്സരത്തിനിടെ പിടിഐ
Sports

സെമി കാത്ത് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വിന്‍ഡീസ്... കാര്യങ്ങള്‍ സങ്കീര്‍ണം! ആരെത്തും?

ടി20 ലോകകപ്പ് സൂപ്പര്‍ 8 ഗ്രൂപ്പ് രണ്ടിലെ സാധ്യതകള്‍

സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്നു സെമി ഉറപ്പിക്കാന്‍ മൂന്ന് വമ്പന്‍മാര്‍. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, ആദ്യ ലോക കിരീടമെന്ന സ്വപ്‌നത്തിലേക്ക് കളിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് സെമിയിലേക്ക് കണ്ണും നട്ടിരിക്കുന്നത്.

മൂന്ന് ടീമുകള്‍ക്കും ഇനി ഓരോ മത്സരങ്ങളാണ് ശേഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയുമായും ഇംഗ്ലണ്ട് യുഎസ്എയുമായും ഏറ്റുമുട്ടും. സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ട് മത്സരങ്ങളും ജയിച്ചു. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും ഓരോ മത്സരവും ജയിച്ചു കയറി. വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോടു തോറ്റു. ഗ്രൂപ്പിലെ മറ്റൊരു ടീമായ ആതിഥേയരായ യുഎസ്എയുടെ സെമി സാധ്യത വിദൂരമാണ്.

ദക്ഷിണാഫ്രിക്കയുടെ സാധ്യത

നിലവില്‍ രണ്ട് വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. സ്വാഭാവികമായും വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത മത്സരം ജയിച്ചാല്‍ അവര്‍ക്ക് സെമി ഉറപ്പിക്കാം. തോറ്റാല്‍ നിര്‍ഭാഗ്യം ഒരിക്കല്‍ കൂടി അവരുടെ വഴി മുടക്കും. നെറ്റ് റണ്‍റേറ്റാണ് (0.625) അവര്‍ക്ക് വിലങ്ങായി നില്‍ക്കുക. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ നെറ്റ് റേറ്റുള്ളത്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നെറ്റ് റേറ്റില്‍ നേരിയ വ്യത്യാസമേയുള്ളു എന്നതും പ്രോട്ടീസിന്റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിന്‍ഡീസിനു മുന്നേറാന്‍

ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടു തോറ്റെങ്കിലും രണ്ടാം പോരില്‍ യുഎസ്എക്കെതിരെ വമ്പന്‍ ജയം പിടിച്ചാണ് വിന്‍ഡീസ് സെമി സാധ്യത സജീവമാക്കിയത്. നിലവില്‍ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ നെറ്റ് റണ്‍ റേറ്റുള്ളതും (1.814) വിന്‍ഡീസിനാണ്.

അവസാന പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ വിന്‍ഡീസിനു സെമി ഉറപ്പിക്കാം. തോറ്റാല്‍ ഇംഗ്ലണ്ടിന്റെ ഫലത്തിനായി കാക്കണം.

ഇംഗ്ലണ്ടിനു ജീവന്‍മരണം

ആദ്യ കളിയില്‍ വിന്‍ഡീസിനെ കീഴടക്കിയെങ്കിലും രണ്ടാം പോരില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ ദക്ഷിണാഫ്രിക്കയോടു തോറ്റു. ഇതോടെ അവസാന മത്സരത്തില്‍ ജയം മാത്രം പോര ഇംഗ്ലണ്ടിനു. യുഎസ്എക്കെതിരെ വമ്പന്‍ ജയം പിടിച്ച് നെറ്റ് റണ്‍റേറ്റ് (0.412) മെച്ചപ്പെടുത്തുകയും വേണം. ദക്ഷിണാഫ്രിക്കക്കെതിരെ വിന്‍ഡീസ് ജയിച്ചാല്‍ വിന്‍ഡീസും ദക്ഷിണാഫ്രിക്കയും സെമിയിലെത്തും. യുഎസ്എക്കെതിരെ ജയിച്ചിട്ടും റണ്‍ റേറ്റ് ഉയര്‍ന്നില്ലെങ്കില്‍ ഇംഗ്ലണ്ടിനു നാട്ടിലേക്ക് മടങ്ങാം. വിന്‍ഡീസ് തോല്‍ക്കുകയും ഇംഗ്ലണ്ട് ജയിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിനു സെമി ഉറപ്പിക്കാം.

യുഎസ്എ കടന്നാല്‍ അത്ഭുതം

ആതിഥേയരായ അമേരിക്കയുടെ സെമി സാധ്യത വിദൂരതയിലാണ്. രണ്ട് മത്സരങ്ങളും തോറ്റ അവര്‍ക്ക് അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ മാത്രം പോര, വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രി ജയിക്കേണ്ടതും ആവശ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT