Ishan Kishan x
Sports

'അവൻ ആകെ തകർന്നിരുന്നു'; ഉറ്റവരെ നഷ്ടപ്പട്ടതിന്റെ വേദന ഉള്ളിലൊതുക്കി ഇഷാൻ ഇന്ത്യക്കായി പൊരുതി

ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നതിൽ യുവ താരം നിർണായക പങ്കാണ് വഹിച്ചത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യ തുടരെ രണ്ടാം വട്ടവും ടി20 ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ ആ വിജയത്തിലേക്ക് നിർണായക സംഭാവന ബാറ്റ് കൊണ്ടു നൽകിയ താരമാണ് ഇഷാൻ കിഷൻ. ഫൈനലിൽ താരം അർധ സെഞ്ച്വറിയും നേടി. കലാശപ്പോരിനിറങ്ങുമ്പോൾ ഇഷാൻ സന്തോഷത്തിലായിരുന്നില്ലെന്നു വെളിപ്പെടുത്തുകയാണ് താരത്തിന്റെ പിതാവ് പ്രണവ് പാണ്ഡെ.

ഏറ്റവും അടുത്ത രണ്ട് ബന്ധുക്കളുടെ അപകട മരണമുണ്ടാക്കിയ ഷോക്കും പേറിയാണ് താരം ഇന്ത്യക്കായി കളത്തിലെത്തിയത്. ഫൈനൽ നടക്കുന്നതിനു രണ്ട് ദിവസം മുൻപാണ് ഇഷാന്റെ കസിൻ സ​ഹോദരിയും ഭർത്താവും വഹാനപകടത്തിൽ മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. ആറ് മാസവും 3 വയസും പ്രായമുള്ള ​ദമ്പതികളുടെ രണ്ട് മക്കൾ അത്ഭുതകരമായി ര​ക്ഷപ്പെടുകയും ചെയ്തു.

ഫൈനൽ മത്സരം കാണാൻ ഇഷാൻ കുടുംബം അഹമ്മദാബാദിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്ത വാർത്ത അവരെ തേടിയെത്തിയത്. അതോടെ ഇഷാന്റെ മാതാപിതാക്കളടക്കമുള്ളവർ ഫൈനൽ കാണാൻ വന്നില്ല. ഉറ്റവരുടെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കുടുംബമെന്നു ഇഷാൻ പിതാവ് പറഞ്ഞു. ഇഷാൻ ഇവിടേക്ക് വരാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഫൈനൽ കാരണം അവനു വരാൻ സാധിച്ചില്ല.

മത്സരത്തിൽ അർധ സെഞ്ച്വറി നേടി ബാറ്റിങിൽ വെട്ടിത്തിളങ്ങിയ ഇഷാൻ ഫീൽഡിങിലും ഫൈനലിൽ മികവ് കാണിച്ചു. രണ്ട് നിർണായക ക്യാച്ചുകളാണ് താരം ഫൈനലിൽ കൈയിൽ ഒതുക്കിയത്.

After the T20 World Cup 2026 win, Ishan Kishan revealed that his cousin sister died in a car accident a day before the final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയില്‍, കലൂരിലേക്ക് റോഡ് ഷോ

എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന; വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഏതിനാണ് കൂടുതല്‍ നേട്ടം?

സീല്‍ പൊട്ടിക്കാത്ത ബീയറില്‍ ഓടിക്കളിച്ച് മീന്‍; കൈ മലര്‍ത്തി ജീവനക്കാര്‍, വിഡിയോ

ജനാലകളിലൂടെ സ്ത്രീകളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍; മുജ്തബ ഖമേനിക്കെതിരെ ഇറാനില്‍ പ്രതിഷേധം-വിഡിയോ

SCROLL FOR NEXT