Ishan Kishan x
Sports

പാക് ബൗളിങിനെ അടിച്ചു പറത്തി ഇഷാന്‍ കിഷന്‍; അര്‍ധ സെഞ്ച്വറി

27 പന്തില്‍ ഇഷാന്‍ 50 റണ്‍സിലെത്തി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി ഇഷാന്‍ കിഷന്‍. താരം അര്‍ധ സെഞ്ച്വറി തൂക്കി. 27 പന്തില്‍ ഇഷാന്‍ 50 റണ്‍സിലെത്തി. 9 ഫോറും 3 സിക്‌സും സഹിതം ഇഷാന്‍ നിലവില്‍ 37 പന്തില്‍ 72 റണ്‍സുമായി നില്‍ക്കുന്നു. കൂട്ടായി തിലക് വര്‍മയും ക്രീസില്‍.

പാകിസ്ഥാന്‍ സ്പിന്‍മാരെ വച്ചാണ് ഇന്ത്യയെ പരീക്ഷിക്കുന്നത്. ഇഷാന്റെ മുന്നില്‍ പക്ഷേ അതു വിലപ്പോയില്ല.

ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന്‍ നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി.

ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. അഭിഷേക് ശര്‍മ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായി. അഭിഷേകിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത്.

T20 World Cup, india vs pakistan: Ishan Kishan is playing a fearless brand of cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദി വിളിച്ചു, ശിവരാത്രിയുടെ ചടങ്ങുകള്‍ ഒഴിവാക്കി, ആലിനെ യാത്രയാക്കാന്‍ എത്തി'; സുരേഷ് ഗോപി

അഭിഷേക് പൂജ്യത്തിന് പുറത്ത്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍, ഇഷാന്റെ കൗണ്ടര്‍ അറ്റാക്ക്

സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്

ബാങ്കോക്കിലും സിഡ്‌നിയിലും ജയിച്ചു, ഇനി കൊളംബോ! ഇന്ത്യന്‍ ക്രിക്കറ്റിന് 'സൂപ്പര്‍ സണ്‍ഡേ'; ഓസീസിനെയും വീഴ്ത്തി

കെഎല്‍ രാഹുലിനും ദേവ്ദത്ത് പടിക്കലിനും സെഞ്ച്വറി; രഞ്ജിയില്‍ സെമിയില്‍ കര്‍ണാടകയ്ക്ക് മിന്നും തുടക്കം

SCROLL FOR NEXT