t20 world cup x
Sports

സഞ്ജു ഇലവനില്‍, അഭിഷേകും തിലകും തുടരും; ഇന്ത്യക്ക് ബാറ്റിങ്

ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തിനായി ഇന്ത്യ അല്‍പ്പ സമയത്തിനകം ഇറങ്ങും. ടോസ് നേടി സിംബാബ്‌വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.

മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടന്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും തിരികെ ഇലവനിലെത്തി. അഭിഷേക് ശര്‍മയും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.

ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി കനത്ത തോൽവി വഴങ്ങിയാണ് സിംബാബ്‌വെ ഇറങ്ങുന്നത്.

ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്.

സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.

t20 world cup india vs zimbabwe: The MA Chidambaram Stadium has been a batting-friendly venue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കിടക്കുന്നതിന് മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ? പരീക്ഷിച്ചു നോക്കൂ..കുട്ടിയെ പോലെ ഉറങ്ങാം

വേനൽച്ചൂടിൽ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്!

SCROLL FOR NEXT