വിക്കറ്റ് ആഘോഷിക്കുന്ന രേണുക സിങ്  ഫെയ്‌സ്ബുക്ക്
Sports

സെമി ഉറപ്പിക്കാന്‍ ഇന്ത്യ; ഓസീസിനെതിരെ 152 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിത ട്വന്റി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 151 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 152 റണ്‍സ് നേടിയത്. 41 പന്തില്‍ 42 റണ്‍സ് നേടിയ ഗ്രേസ് ഹാരീസാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. മൂന്നാമത്തെ ഓവറില്‍ സ്‌കോര്‍ 17ല്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നേടി രേണുക സിങ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രു നല്‍കി. ബെത്ത് മൂണി(2), ജോര്‍ജിയ വെര്‍ഹാം(0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

പിന്നീടെത്തിയ ടാഹില മഗ്രാത്തും അലിസ് പെറിയും 32 റണ്‍സ് വീതം നേടി. സ്‌കോര്‍ 79 ല്‍ നില്‍ക്കെ ടാഹില പുറത്തയെങ്കിലും ഗ്രേസ് ഹാരിസും അലിസ് പെറിയും ചേര്‍ന്ന് സ്‌കോര്‍ 92 ല്‍ എത്തിച്ചു. പിന്നീടെത്തിയ ആഷ്‌ലെ ഗാര്‍ഡര്‍ ആറ് റണ്‍സെടുത്ത് മടങ്ങി. പിന്നീട് 134 ന് ആറ്, 145 ന് ഏഴ്, 148 ന് എട്ട് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.

പോബെ(15),അന്നബെല്‍(10), എന്നിവരാണ് ഓസിസിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി രേണുക ഠാക്കുര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടും. ശ്രേയങ്ക പാട്ടീല്‍, പൂജ, രാധ മാധവ് എന്നിവര്‍ ഒന്നു വീതം വിക്കറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT