കെ എല്‍ രാഹുല്‍/ ഫയൽ 
Sports

'എനിക്കറിയാമായിരുന്നു, നല്ല സമയം വരുമെന്ന്'

തന്റെ ആത്മവിശ്വാസം താഴെ പോകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ ഉപനായകന്‍ കെ എല്‍ രാഹുല്‍. ടൂര്‍ണമെന്റില്‍ ടീമിന് മികച്ച സംഭാവന തുടര്‍ന്ന് നല്‍കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെതിരെ 32 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. 

ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ വളരെ ചെറിയ സ്‌കോറിനാണ് രാഹുല്‍ പുറത്തായത്. 4, 9, 9 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. കഴിഞ്ഞ മൂന്നു കളികളില്‍ മികച്ച സംഭാവന നല്‍കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടായിരുന്നു. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ ഓരോ മത്സരവും നിര്‍ണായകമാണ്. 

എന്നാല്‍ തന്റെ ആത്മവിശ്വാസം താഴെ പോകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എല്ലായിപ്പോഴും മികച്ച സ്‌കോറുകള്‍ കണ്ടെത്താനായി എന്നു വരില്ല. എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെടാതിരുന്നാല്‍, മികച്ച ഇന്നിംഗ്‌സുകള്‍ കണ്ടെത്താനാകും. നായകനും സഹതാരങ്ങളും ടീമിന്റെ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫുകളും തനിക്ക് നല്ല പിന്തുണ നല്‍കിയിരുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം