ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് വിരാട് കോഹ്‌ലി പരിഗണനയില്‍, നോമിനേറ്റ് ചെയ്യപ്പെടുന്നത് ഇതാദ്യം

വനിതാ താരങ്ങളില്‍ ഇന്ത്യയുടെ ജെമീമ റോഡ്രിഗസും ദീപ്തി ശര്‍മ്മയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ദുബായ്: ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി പരിഗണനയില്‍. 2022 ഒക്ടോബറിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനാണ് കോഹ്‌ലിയുടെ പേര് നോമിനേറ്റ് ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് വിരാട് കോഹ്‌ലിയെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 

ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് കോഹ്‌ലിക്ക് പുറമെ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ എന്നിവരുടെ പേരുകളും നോമിനേറ്റ് ചെയ്തിട്ടുണ്ട്. 

ലോകകപ്പില്‍ മികച്ചഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലി ഇതിനകം മൂന്ന് അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ബാറ്റിങ്ങ് പ്രകടനമാണ് ഡേവിഡ് മില്ലറെ പരിഗണിക്കാന്‍ തുണച്ചത്. ലോകകപ്പില്‍ സിംബാബ് വെക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് സിക്കന്ദര്‍ റാസയെ നോമിനേറ്റ് ചെയ്തത്. ഓഗസ്റ്റില്‍ ഈ പുരസ്‌കാരം റാസ നേടിയിരുന്നു. 

വനിതാ താരങ്ങളില്‍ ഇന്ത്യയുടെ ജെമീമ റോഡ്രിഗസും ദീപ്തി ശര്‍മ്മയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ നിദ ധര്‍ ആണ് ഇവര്‍ക്ക് പുറമെ, ഒക്ടോബറിലെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മറ്റൊരു വനിതാ താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com