പാക് ആരാധിക വീഡിയോ സ്ക്രീന്‍ ഷോട്ട്
Sports

'മടുത്തു, ഇങ്ങനെ തോല്‍ക്കുന്ന നിങ്ങളെ എന്തിനു പിന്തുണയ്ക്കണം?'- പാക് ടീമിനെതിരെ ആരാധിക (വീഡിയോ)

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് ആതിഥേയരായ യുഎസ്എ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയില്‍ പാകിസ്ഥാന്‍ അടിപതറിയതില്‍ കടുത്ത നിരാശയുമായി ആരാധകര്‍. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരില്‍ അഞ്ച് റണ്‍സിനാണ് പാകിസ്ഥാനെ ആതിഥേയരായ യുഎസ്എ അട്ടിമറിച്ചത്.

കുറച്ചു മത്സരം മാത്രം ജയിക്കുകയും കൂടുതല്‍ മത്സരങ്ങള്‍ ഇങ്ങനെ തോല്‍ക്കുകയും ചെയ്യുന്ന നിങ്ങളെ എന്തിന്റെ അടിസ്ഥാനത്തില്‍ പിന്തുണയ്ക്കണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലൊരു യുവതിയുടെ ആത്മ രോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ടീമിന്‍റെ പ്രകടനത്തെ അവര്‍ പരിഹസിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിങ്ങള്‍ക്കു വേണ്ടി ഇനിയും ഹൃദയ വിശാലത കാണിക്കണമെന്നാണോ? ഞങ്ങള്‍ക്ക് ഒരു ഹൃദയമേ ഉള്ളു. എത്ര തവണയായി അതിനെ നിങ്ങള്‍ തകര്‍ക്കുന്നു. വീണ്ടും നിങ്ങള്‍ ഞങ്ങളുടെ ഹൃദയം തകര്‍ത്തിരിക്കുന്നു. നിങ്ങള്‍ കുറച്ചു കളികള്‍ ജയിക്കുന്നു കൂടുതല്‍ കളികളും തോല്‍ക്കുന്നു. എന്നിട്ടും ഞങ്ങള്‍ നിങ്ങളെ നിരന്തരം പിന്തുണയ്ക്കുന്നു. എന്നാല്‍ നിങ്ങളോ, ഞങ്ങളെ ഒരു നിലയ്ക്കും ഉള്‍ക്കൊള്ളുന്നില്ല. ഞങ്ങളുടെ വികാരങ്ങളെ കുറിച്ച് ഒരു ആകുലതയും നിങ്ങള്‍ക്കില്ല'- യുവതി അസ്വസ്ഥയായി വീഡിയോയില്‍ പറയുന്നു.

മത്സരത്തില്‍ ഇരു ടീമുകളും 159 റണ്‍സ് നേടിയതോടെയാണ് പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ യുഎസ്എ ആറ് പന്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെടുത്തു. എന്നാല്‍ 19 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സാണ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?