Sanju Samson ap
Sports

3 സിക്‌സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട്

അഭിഷേകിനു പകരം ഓപ്പണറായി ആദ്യ ലോകകപ്പ് പോരിനിറങ്ങി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്ത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളിപ്പോയി.

ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി.

ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

T20 World Cup: Just when Sanju Samson showed signs of his best form, he ends up being outdone by the Namibian bowling unit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി

സഞ്ജു ഓപ്പണ്‍ ചെയ്യും; നമീബിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്

'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബം​ഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ്

ടൂത്ത് ബ്രഷ് മാറ്റാറായോ? ലക്ഷണങ്ങൾ

SCROLL FOR NEXT