ലുന്‍ഗി എന്‍ഗിഡി T20 World Cup AP
Sports

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

57 റണ്‍സ് ജയവുമായി വിജയത്തുടക്കമിട്ട് പ്രോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ദക്ഷിണാഫ്രിക്ക. അവര്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ കാനഡയെ വീഴ്ത്തി. 57 റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 214 റണ്‍സ് ലക്ഷ്യമാണ് കാനഡയ്ക്കു മുന്നില്‍ വച്ചത്. എന്നാല്‍ അവരുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് സ്വന്തമാക്കിയത്.

4 വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ലുന്‍ഗി എന്‍ഗിഡി കാനഡയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. മാര്‍ക്കോ യാന്‍സന്‍ 2 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

കനേഡിയന്‍ നിരയില്‍ നവ്‌നീത് ധലിവാല്‍ 49 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സുമായി ഏതാണ്ട് ഒറ്റയ്ക്കു തന്നെ പൊരുതി നോക്കി. ആറാമനായി എത്തിയ ഹര്‍ഷ് തകര്‍ മാത്രമാണ് നവ്‌നീതിനെ പിന്തുണച്ചത്. താരം 29 പന്തില്‍ 2 സിക്‌സും ഫോറും സഹിതം 33 റണ്‍സെടുത്തു.

ടോസ് നേടി കാനഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ധ സെഞ്ച്വറിയും ക്വിന്റന്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ടന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പും മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കൂറ്റനടികളുമാണ് പ്രോട്ടീസിനെ തുണച്ചത്. ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ക്രീസിലെത്തിയവരില്‍ തിളങ്ങാതിരുന്നത്.

മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റന്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സുമായി മടങ്ങി. റിയാന്‍ റിക്കല്‍ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. ഡെവാള്‍ഡ് ബ്രവിസ് 6 റണ്‍സില്‍ ഔട്ടായി.

പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്‌സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്‌സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്‌കോര്‍ 213ല്‍ എത്തിച്ചത്.

മില്ലര്‍ 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്‌സ് 19 പന്തില്‍ 2 സിക്‌സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു.

കാനഡയ്ക്കായി ആന്‍ഷ് പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്‌വ ഒരു വിക്കറ്റ് സ്വന്തമാക്കി.

south africa vs canada: South Africa began their T20 World Cup campaign with a convincing 57-run win over Canada

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി

SCROLL FOR NEXT