തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍  
Sports

അതിവേഗം ഇഷാന്‍ കിഷന്‍, അടിച്ചുതകര്‍ത്ത് ഇന്ത്യ, ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയലക്ഷ്യം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങി 20 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും അടിച്ച് 53 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇഷാന്‍ കിഷന്‍ (20 പന്തില്‍ 53), അഭിഷേക് ശര്‍മ (18 പന്തില്‍ 24), തിലക് വര്‍മ (18 പന്തില്‍ 45), ഹര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 30), സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30), അക്ഷര്‍ പട്ടേല്‍ (18 പന്തില്‍ 29) എന്നിങ്ങനെ ഇന്ത്യയ്ക്കു വേണ്ടി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ക്രീസിലിറങ്ങിയവരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. അഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കിയാണ് കിഷന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്.ആന്റിച്ച് നോര്‍ക്യ എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ നാലു സിക്‌സും ഒരു ഫോറും അടക്കം 29 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ ഇഷാന്‍ കിഷന്‍ റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടു. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ 18 പന്തില്‍ 24 റണ്‍സടിച്ച അഭിഷേക് ശര്‍മയും റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി.

പരിക്കിനുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. 19 പന്തില്‍ 45 റണ്‍സടിച്ച തിലക് മൂന്ന് സിക്‌സും മൂന്ന് ഫോറും പറത്തിയപ്പോള്‍ 16 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി. തിലകിനെ മാര്‍ക്കോ യാന്‍സന്‍ ബൗള്‍ഡാക്കിയപ്പോള്‍ സൂര്യകുമാറിനെ മഫാകയുടെ പന്തില്‍ ജോര്‍ജ് ലിന്‍ഡെ പിടികൂടി. ഇരുവരും മടങ്ങിയശേഷം ക്രിസിലൊരുമിച്ച റിങ്കു സിംഗും അക്‌സര്‍ പട്ടേലും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 13 പന്തില്‍ 16 റണ്‍സടിച്ച റിങ്കു അവസാന ഓവറുകളില്‍ റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ മടങ്ങിയപ്പോള്‍ 10 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും 23 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന അക്ഷര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ 240 റണ്‍സിലെത്തിച്ചു.

T20 World Cup Warm-Up: India vs South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെഞ്ച്വറി ഇന്നിങ്‌സുമായി ആരോണ്‍, തകര്‍ത്തടിച്ച് സൂര്യവംശി, ഇന്ത്യ ഫൈനലില്‍

'മന്ത്രി റിയാസ് ചെറുപ്പക്കാരന്‍, കേന്ദ്ര മന്ത്രിയെ പോയി കാണാമല്ലോ; ഒന്നും ആവശ്യപ്പെടുന്നില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്'

എസ്ഐടി അന്വേഷണം ശരിയായ ദിശയില്‍, വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ജെസ്റ്റ്' എപ്രിൽ 12 ന്, അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

'ആരോപണങ്ങള്‍ അടിസ്ഥാന രഹിതം'; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

SCROLL FOR NEXT