77 റണ്‍സിന് പുറത്തായി ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം  
Sports

77 റണ്‍സിന് പുറത്തായി ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

നേരത്തെ 19.1 ഓവറില്‍ 77 റണ്‍സിന് ശ്രീലങ്ക ഔള്‍ഔട്ടായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് 77 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കടന്നു.

മുന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്സ് 4(2), നായകന്‍ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. വമ്പനടിക്കാരായ ഹെയ്ന്റിച് ക്ലാസന്‍ 19(22), ഡേവിഡ് മില്ലര്‍ 6(6) എന്നിവര്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു. ശ്രീലങ്കയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ആന്റിച് നോര്‍ജ്യെയാണ് കളിയിലെ താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ 19.1 ഓവറില്‍ 77 റണ്‍സിന് ശ്രീലങ്ക ഔള്‍ഔട്ടായി. 30 പന്തില്‍ 19 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. കഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ് 16 റണ്‍സും മെന്‍ഡിസ് 11 റണ്‍സും നേടി. പതും നിസാങ്ക (3), ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക (0), സമരവിക്രമ (0), അസലങ്ക (6), ദസുന്‍ ഷനക (9), മഹീഷ് തീക്ഷണ (7*), പതിരന (0), തുഷാര (0) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍