Tanmay Srivastava x
Sports

ഓര്‍മയില്ലേ തന്മയ് ശ്രീവാസ്തവയെ? മുന്‍ പഞ്ചാബ് താരം വീണ്ടും ഐപിഎല്ലില്‍ അരങ്ങേറുന്നു; ഇത്തവണ കളിക്കാരനല്ല!

2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായി ഐപിഎല്‍ കളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുന്‍ പഞ്ചാബ് കിങ്‌സ് താരം തന്മയ് ശ്രീവാസ്തവ ഐപിഎല്ലില്‍ വീണ്ടും അരങ്ങേറുന്നു! ഇത്തവണ താരമായി അല്ലെന്നു മാത്രം. ഓണ്‍ ഫീല്‍ഡ് അംപയറായാണ് മുന്‍ താരം ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഈ മാസം 28നു മുള്ളന്‍പുരില്‍ അരങ്ങേറുന്ന പഞ്ചാബ് കിങ്‌സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ തന്മയ് ഓണ്‍ ഫീല്‍ഡ് അംപയറായി കളത്തിലെത്തും.

2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) താരമായാണ് താരം ഐപിഎല്ലില്‍ ആദ്യ അരങ്ങേറ്റം നടത്തിയത്. പുതിയ റോളില്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷം വരുമ്പോള്‍ കളത്തില്‍ തന്റെ മുന്‍ ടീം തന്നെ കളിക്കുന്നു എന്നതും യാദൃശ്ചികതയായി.

ഉത്തര്‍പ്രദേശിന്റെ മുന്‍ രഞ്ജി താരമാണ് തന്മയ്. യുപിയില്‍ നിന്നു ഐപിഎല്‍ അംപയറാകുന്ന ആദ്യ ആളായും ഇതോടെ തന്മയ് മാറും. കഴിഞ്ഞ സീസണില്‍ തന്മയ് ഐപിഎല്ലില്‍ ഫോര്‍ത്ത് അംപയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓണ്‍ ഫീല്‍ഡ് അംപയറായി ഇതാദ്യമായാണ് മുന്‍ താരം ഐപിഎല്‍ മത്സരം നിയന്ത്രിക്കാനൊരുങ്ങുന്നത്.

ഈ സീസണില്‍ തന്മയ് നാല് മത്സരങ്ങള്‍ ഓണ്‍ ഫീല്‍ഡ് അംപയറായി നിയന്ത്രിക്കുന്നുണ്ട്. 28ലെ പോരാട്ടം കൂടാതെ മെയ് അഞ്ചിലെ ഡല്‍ഹി ക്യാപിറ്റല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ്, മെയ് 10ലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- മുംബൈ ഇന്ത്യന്‍സ്, മെയ് 18നു അരങ്ങേറുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരങ്ങളാണ് തന്മയ് നിയന്ത്രിക്കുക.

അണ്ടര്‍ 19 ലോകകപ്പ് നേടിയ സംഘത്തില്‍ അംഗമായിരുന്നു തന്മയ്. അണ്ടര്‍ 19 ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായിരുന്നു. 90 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 4,918 റണ്‍സാണ് നേട്ടം.

കളിക്കാരനെന്ന നിലയിലുള്ള കരിയര്‍ അവസാനിപ്പിച്ച ശേഷം തന്മയ് ആര്‍സിബിയുടെ പുതിയ താരങ്ങളെ കണ്ടെത്താനുള്ള സ്‌കൗട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിശീലകനാകാനുള്ള പരീക്ഷകളും താരം വിജയിച്ചു. ജമ്മു കശ്മീരിന്റെ രഞ്ജി ടീം ഫീല്‍ഡിങ് പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അണ്ടര്‍ 16 ടീം കോച്ചായി തന്മയ് നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Former Ranji player from Lucknow, Tanmay Srivastava, is set to make his debut as an on field umpire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം