വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ AFP Photo
Sports

ആറ് വിക്കറ്റ് അകലെ ജയം; ഗാലെയില്‍ കളി പിടിക്കാന്‍ ഗില്ലും സംഘവും, മഴ വില്ലനാകുമോ?

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയ്ക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാംദിനം മഴ വില്ലനായില്ലെങ്കില്‍ ഇന്ത്യക്ക് ജയം സ്വനതമാക്കാം. അവസാന ദിവസത്തേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇനി വേണ്ടത് 6 വിക്കറ്റുകള്‍ മാത്രമാണ്. വിജയലക്ഷ്യമായ 372 റണ്‍സ് പിന്തുടരുന്ന ലങ്കന്‍ നിര, നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് നേടിയിട്ടുള്ളത്. വിജയലക്ഷ്യത്തിലേക്ക് എത്താന്‍ അവര്‍ക്ക് ഇനിയും 288 റണ്‍സ് കൂടി വേണം. ഇന്ത്യന്‍ സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം ആശങ്കയാകുന്നുണ്ട്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്പിന്നര്‍ മാനവ് സുതാര്‍ രണ്ടാം ഇന്നിങ്‌സിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ മുന്‍നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുകള്‍ വീതം നേടി ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. വരുംമണിക്കൂറുകളില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി പിഴുത് ജയം കൈപ്പിടിയിലൊതുക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. മധ്യനിരയില്‍ ലങ്ക പ്രതിരോധക്കോട്ട കെട്ടിയില്ലെങ്കില്‍ ജയം ഏറെ വൈകില്ല.

നായകന്‍ ധനഞ്ജയ ഡിസില്‍വയും (31*), ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സോണല്‍ ദിനുഷയും (25*) ആണ് നിലവില്‍ ക്രീസിലുള്ളത്. ഈ കൂട്ടുകെട്ട് തകര്‍ക്കുകയെന്ന ദൗത്യമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുള്ളത്. ഗാലെയുടെ ചരിത്രം പരിശോധിച്ചാല്‍ ഇവിടെ ഇത്ര വലിയ ലക്ഷ്യം മറികടക്കുക എന്നത് ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്. അഞ്ച് ദിവസത്തെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറാനാണ് ഇന്ത്യയുടെ ലക്ഷ്യം.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ റിഷഭ് പന്തിന്റെ അര്‍ധസെഞ്ച്വറി (66) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചു. ദേവ്ദത്ത് പടിക്കല്‍ (44), കെഎല്‍ രാഹുല്‍ (35) എന്നിവരും പന്തിന് പിന്തുണ നല്‍കി. നാലാംദിനം മഴയും പ്രതികൂല കാലാവസ്ഥയും തുടക്കത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും, സ്റ്റംപെടുക്കുമ്പോഴേക്കും മത്സരംവരുതിയിലാക്കാന്‍ ടീം ഇന്ത്യക്കായി.

IND vs SL, 1st Test: Team India Aims Win Over SL in Gale Amid Rain Threat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കുന്നതിൽ വീഴ്ച; ഒറ്റപ്പാലം നഗരസഭാ അധ്യക്ഷയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ

ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കാബോ വെര്‍ദേ ടീം ഇന്ത്യയിലെത്തും?; വേദിയായി കൊച്ചിയും പരിഗണനയില്‍

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍