പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

Tourist bus overturns in Punjab; Malayali female student dies tragically.
ജോസ്ന ജോര്‍ജ്
Edited By:
Updated on: 
1 min read

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജ് ആണ് മരിച്ചത്.

പഞ്ചാബ് ലവ്ലി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എം ബി എ വിദ്യാര്‍ഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെടുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

Tourist bus overturns in Punjab; Malayali female student dies tragically.
'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്ന ജോസ്ന ബസ് അപകടത്തില്‍പ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു. ജോസ്നയുടെ മൃതദേഹം ഇതുവരെയും ബസിനടിയില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബസ് ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മൃതദേഹം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ മറ്റുചില മലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Tourist bus overturns in Punjab; Malayali female student dies tragically.
സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അപകടം; അമേരിക്കയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം
Tourist bus overturns in Punjab; Malayali female student dies tragically.
പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍
Summary

Tourist bus overturns in Punjab; Malayali female student dies tragically.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com