മുംബൈ: ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു. ഒപ്പം അയര്‍ലന്‍ഡുമായി 3 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടി20 പരമ്പര കളിക്കാനും ചര്‍ച്ചകള്‍ നടക്കുന്നു. ഇതിനകം തന്നെ ഇന്ത്യ നിരവധി ദ്വിരാഷ്ട്ര പര്യടനങ്ങളും ടൂര്‍ണമെന്റുകള്‍ ഷോഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതിനിടെയാണ് മത്സങ്ങള്‍ കൂടുതല്‍ കളിക്കാനുള്ള ആലോചന. നിലവില്‍ തീരുമാനിച്ചിരിക്കുന്ന മത്സരങ്ങള്‍ കൊണ്ടു തന്നെ 12 മാസം ഇന്ത്യന്‍ ടീമിന് വലിയ തിരക്കാണ്. അതിനിടെയാണ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനുള്ള നീക്കം.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ 3 അധിക മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്‍പ് ടി20 പരമ്പര നടക്കും. ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണമാണ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം.
കഴിഞ്ഞ നവംബറില്‍ ദിത്വ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങള്‍ ശ്രീലങ്കയ്ക്കു സംഭവിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ഇതിനായുള്ള ധനം സമാഹരിക്കുന്നതിന്റെ ഭാഗമായി അധിക ടി20 മത്സരങ്ങള്‍ കളിക്കാന്‍ ശ്രീലങ്ക ഇന്ത്യയോടു ആവശ്യപ്പെട്ടിട്ടുണ്ട്. 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിച്ച ശേഷം ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിലേക്ക് കടക്കാനാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ശ്രീലങ്കയിലേക്ക് പോകും മുന്‍പ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനമുണ്ട്. ജൂലൈ ഒന്നിനും 19നും ഇടയിലാണ് പര്യടനത്തിലെ മത്സരങ്ങള്‍. 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.
അതിനിടെ അയര്‍ലന്‍ഡില്‍ ടി20 പരമ്പര കളിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഡബ്ലിനില്‍ മത്സരം നടത്താമെന്നാണ് അയര്‍ലന്‍ഡ് മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശം. അയര്‍ലന്‍ഡ് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിന്റെ ഭാഗമായി നേരത്തെയും ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനം നടത്തിയിട്ടുണ്ട്.
ജൂണ്‍ 6 മുതല്‍ 20 നടക്കുന്ന ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര ഇന്ത്യ അഫ്ഗാനെതിരെ നാട്ടില്‍ കളിക്കും. ഇതിനു ശേഷമായിരിക്കും അയര്‍ലന്‍ഡ് പര്യടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates