ലോകകപ്പ് ട്രോഫിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ എക്സ്
Sports

നാട്ടിലേക്ക് മടങ്ങാനാകാതെ ലോക ചാമ്പ്യന്‍മാര്‍, ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ കുടുങ്ങി

ഇന്ന് രാവിലെ 11 മണിക്കാണ് ഇന്ത്യന്‍ ടീമിന്റെ മടക്ക യാത്ര തീരുമാനിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇന്ത്യന്‍ ടീം. കാലാവസ്ഥ അനുകൂലമല്ലാത്തതാണ് ഇന്ത്യന്‍ ടീമിന്റെ തിരിച്ചു വരവ് മുടക്കിയത്.

ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. ബറില്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്നു വിമാനങ്ങളെല്ലാം റദ്ദാക്കിയതോടെയാണ് ലോക ചാമ്പ്യന്‍മാരുടെ യാത്ര മുടങ്ങിയത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്നു ഗ്രാന്റ്‌ലി ആദംസ് വിമാനത്താവളം അടിച്ചിടാന്‍ ബാര്‍ബഡോസ് പ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍നിശ്ചയിച്ച പദ്ധതി അനുസരിച്ച് ഇന്ന് രാവിലെ 11 മണിക്കാണ് ടീം തിരികെ നാട്ടിലേക്ക് മടങ്ങേണ്ടത്. വിന്‍ഡീസില്‍ നിന്നു ആദ്യം ന്യൂയോര്‍ക്കിലേക്ക് എത്തി, അവിടെ നിന്നു ദുബായ് വഴി ഇന്ത്യയിലെത്താനായിരുന്നു തീരുമാനം.

ബറില്‍ ചുഴലിക്കാറ്റ് ഭീഷണിയാണ് ബാര്‍ബഡോസില്‍. ടീം താമസിക്കുന്നത് ബാര്‍ബഡോസിലെ ഹില്‍ട്ടന്‍ ഹോട്ടലിലാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാര്‍ബഡോസില്‍ തന്നെ തുടരുകയാണ്. 48 മണിക്കൂര്‍ കഴിഞ്ഞായിരിക്കും യാത്ര സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു