ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യൻ പട ഇനി കടുംനീലയിൽ തിളങ്ങും; പുതിയ ജേഴ്‌സി പുറത്തുവിട്ടു, ഇത് ആരാധകർക്കുള്ള കടപ്പാട് 

ലോകകപ്പിന് പുതിയ ജേഴ്സി ധരിച്ചാണ് ടീം ഇറങ്ങുക

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി. 'Billion Cheers Jersey' എന്നാണ് ജേഴ്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറമാണ് പുതിയ ജേഴ്‌സിക്ക്. 

ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ലോകകപ്പിന് പുതിയ ജേഴ്സി ധരിച്ചാണ് ടീം ഇറങ്ങുക. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ താരങ്ങൾ ജേഴ്സി ധരിച്ച് കളിക്കളത്തിലിറങ്ങും. ഇന്ത്യൻ ടീം ആരാധകർക്കുള്ള സമ്മാനമായാണ് ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. 

ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടു. ക്യാപ്റ്റന്‍ വിരാട് കോഹ് ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെ പുതിയ ജേഴ്സിയിൽ കാണാം. ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് ജേഴ്സി പുറത്തുവിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT