ജോണ്ടി റോഡ്‌സ്/ഫയല്‍ ചിത്രം 
Sports

സച്ചിന്റെ 'ഇന്ത്യ ടുഗെദര്‍' ട്വീറ്റ് ജോണ്ടി റോഡ്‌സിന്റെ ട്വിറ്ററില്‍; ഹാക്ക് ചെയ്തതായി താരം

എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ഇതിന് മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് സച്ചിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ജോണ്ടി റോഡ്‌സ്

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറെ ചര്‍ച്ചയായ ഇന്ത്യ ടുഗെദര്‍ ട്വീറ്റ് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സിന്റെ ട്വിറ്ററിലിട്ട് ഹക്കര്‍മാര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി ജോണ്ടി റോഡ്‌സ് തന്നെയാണ് അറിയിച്ചത്. 

എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ഇതിന് മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് സച്ചിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ജോണ്ടി റോഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സച്ചിന്റെ ട്വിറ്റ് വിവാദമായി നില്‍ക്കുമ്പോഴാണ് ജോണ്ടി റോഡ്‌സിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അതില്‍ കര്‍ഷക സമരത്തിന് എതിരായ സച്ചിന്റെ ട്വീറ്റ് ഇടുന്നതെന്നതും ശ്രദ്ധേയമാണ്. 

ജോണ്ടി റോഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നത് ഇന്ത്യക്കാരില്‍ നിന്നാണ്. ഇന്ത്യയുടെ പ്രശ്‌നത്തില്‍ പുറത്ത് നിന്നുള്ളവര്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്പ് താരം റിഹാനയുടെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു സച്ചിന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT