മഹേന്ദ്ര സിങ് ധോനി/ ട്വിറ്റർ 
Sports

'തലൈ ലാമ!' ധോനിയുടെ പുതിയ ലുക്ക്; ട്രോളുമായി വസിം ജാഫർ

'തലൈ ലാമ!' ധോനിയുടെ പുതിയ ലുക്ക്; ട്രോളുമായി വസിം ജാഫർ

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎൽ ക്രിക്കറ്റ് പോരാട്ടത്തിന്റെ പുതിയ സീസൺ അടുത്ത മാസം അരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനിയുടെ പുതിയ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ധോനി തല മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ചത്. 

മേക്ക്ഓവറുകളിലൂടെ ട്രെൻഡ് സെറ്റ് ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിലുള്ള ധോനി ഇപ്പോൾ യോഗിയുടെ വേഷത്തിൽ എത്തിയത് ആരാധകർക്ക് കൗതുകമായിരുന്നു. ഐപിഎൽ പരസ്യത്തിന്റെ ഭാഗമാണ് പുതിയ ലുക്ക്. തല മൊട്ടയടിച്ച് യോഗിയുടെ രൂപത്തിൽ ഇരിക്കുന്ന ധോനിയുടെ ചിത്രം സ്റ്റാർ സ്‌പോർട്‌സ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ധോനിയുടെ പുതിയ ലുക്കിനെ ട്രോളി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ. മൊട്ടയടിച്ച് യോ​ഗിയെ പോലെ ഇരിക്കുന്ന ധോനിയുടെ ചിത്രം തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ട് ജാഫർ ഇങ്ങനെ കുറിച്ചു- 'തലൈ ലാമ'.

പിഎല്ലിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് നിർമിച്ച പരസ്യ ചിത്രത്തിനായാണ് ധോനി തല മൊട്ടയടിച്ചത്. ധോനിയെ വച്ച് മറ്റൊരു പരസ്യവും സ്റ്റാർ സ്പോർട്സ് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'